ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൻ ലാൽ നായകനായെത്തുന്നു. അനിൽകുമാർ ശിവദാസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിൽ നടക്കും.
തൊണ്ണൂറുകളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങിയഭായിമാർ പിന്നീട് വലിയതോതിൽ കേരളത്തിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിന്റെ നിർണായകമായ ഭാഗമാണ്. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. ഇവർക്കിടയിലെ നാലു സുഹൃത്തുക്കളുടെ രസകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എന്റർടെയ്നറായി അവതിപ്പിക്കുന്നത്.
അപർണ്ണാ ബാലമുരളിയും ആത്മീയയുമാണ് നായികാനിരയിലുള്ളത്. ദീപക് പറമ്പോൾ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മെയ് പത്തൊമ്പതിന് ജാർ ഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും. പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം
