പോ​ലീ​സി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​യു​ടെ ഭാ​ര്യ ശ​ര​ണ്യ ന​ന്ദ​കു​മാ​റി​ന്‍റെ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്നു


പ​യ്യ​ന്നൂ​ർ: പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ല്‍​വാ​സ​മ​നു​ഭ​വി​ക്കു​ന്ന ന​ന്ദ​കു​മാ​റി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ ന​ന്ദ​കു​മാ​റി​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റ് ച​ര്‍​ച്ച​യാ​കു​ന്നു. കു​റി​പ്പി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ള്‍ ചു​വ​ടെ.ക​ഴി​ഞ്ഞ നാ​ലുദി​വ​സ​മാ​യി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത സ​ങ്ക​ട​ത്തി​ലാ​ണ്. പ​യ്യ​ന്നൂ​രി​ല്‍ പാ​ര്‍​ട്ടി സി​പി​എം തോ​റ്റി​രി​ക്കു​ന്നു.

നേ​തൃ​ത്വം ത​ന്നെ പി​ന്നി​ല്‍ നി​ന്ന് കു​ത്തി​യ​താ​ണെ​ന്ന് ഉ​റ​പ്പാ​ണ്. എ​ന്തു വി​ശ്വ​സി​ച്ചി​ട്ടാ​ണ് ഞ​ങ്ങ​ളി​നി ജീ​വി​ക്കേ​ണ്ട​ത്. ന​ന്ദേ​ട്ട​നും നി​ഷാ​ദേ​ട്ട​നും അ​ഞ്ച​രമാ​സ​മാ​യി ജ​യി​ലി​ലാ​ണ്. എ​ല്ലാം പാ​ര്‍​ട്ടി നോ​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ത് വ​രെ വി​ചാ​രി​ച്ച​ത്. പ​ക്ഷേ, ഇ​പ്പൊ പേ​ടി​യാ​ണ്. അ​തി​ന് കാ​ര​ണ​വു​മു​ണ്ട്. ക​ഴി​ഞ്ഞമാ​സം ശി​ക്ഷി​ക്ക​പ്പെ​ട്ട തി​മി​രി സ​ഖാ​ക്ക​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി.

ര​ണ്ടുദി​വ​സം മു​മ്പ് ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു കേ​സി​ലെ സ​ഖാ​ക്ക​ള്‍​ക്കും ജാ​മ്യം കി​ട്ടി. ന​ന്ദേ​ട്ട​നും നി​ഷാ​ദേ​ട്ട​നും ജ​യി​ലി​ല്‍ ത​ന്നെ​യാ​ണ്. ഫേ​ക്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഇ​വ​രെ ജീ​വി​ത കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ കി​ട​ത്തു​മെ​ന്ന് ട്രോ​ള്‍ വീ​ഡി​യോ വ​രു​ന്നു. എ​ന്തൊ​ക്കെ​യോ സം​ഭ​വി​ക്കു​ന്നു. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യെ ഗ്രൂ​പ്പു​ക​ളി​ച്ച് തോ​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ ഇ​തും അ​വ​ര്‍​ക്ക് ക​ഴി​യു​മാ​യി​രി​ക്കി​ല്ലേ. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല.

കേ​സ് കു​റെ​യു​ണ്ട്. എ​ല്ലാം പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. ഈ ​യു​ദ്ധ​ത്തി​നി​ട​യി​ല്‍ ഞ​ങ്ങ​ളു​ടെ​യെ​ല്ലാം ജീ​വി​ത​മെ​ന്താ​കും.​ ആ​ര് മ​റു​പ​ടി പ​റ​യു​മെ​ന്ന് ശ​ര​ണ്യ ന​ന്ദ​കു​മാ​ര്‍ പോ​സ്റ്റി​ലൂ​ടെ ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment