കൊച്ചി: മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവക്കച്ചവടം നടത്തിയതായി കണ്ടെത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് തട്ടിപ്പിന് കൂട്ടുപിടിച്ചത് അവയവദാനത്തിനുള്ള ചാരിറ്റി എന്ന പേരില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അവയവദാന ബോധവത്കരണത്തിന്റെയും മറവിലാണ് കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊച്ചി എടത്തലയിലെ ചെറിയ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴി വൃക്കയും കരളും ആവശ്യമുള്ള രോഗികളെ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ദാതാക്കളെയും പ്രതികള്‍ ഒരേസമയം വലയിലാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മുഹമ്മദ് നജീബിന്റെ വിദേശയാത്രകളും വിദേശ ബന്ധവും പോലീസ് പരിശോധിക്കുകയാണ്. നജീബ് ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം ശസ്ത്രക്രിയകളും നടത്തിയിരിക്കുന്നത് കേരളത്തിലാണെന്ന് പോലീസില്‍ നിന്നുള്ള വിവരം. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും മുഹമ്മദ് നജീബ് സ്ഥലം വാങ്ങിയതായും കണ്ടെത്തി.
ഏഴു ദിവസത്തേക്ക് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്കി.കൊച്ചി: മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവക്കച്ചവടം നടത്തിയതായി കണ്ടെത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് തട്ടിപ്പിന് കൂട്ടുപിടിച്ചത് അവയവദാനത്തിനുള്ള ചാരിറ്റി എന്ന പേരില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അവയവദാന ബോധവത്കരണത്തിന്റെയും മറവിലാണ് കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊച്ചി എടത്തലയിലെ ചെറിയ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴി വൃക്കയും കരളും ആവശ്യമുള്ള രോഗികളെ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ദാതാക്കളെയും പ്രതികള്‍ ഒരേസമയം വലയിലാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മുഹമ്മദ് നജീബിന്റെ വിദേശയാത്രകളും വിദേശ ബന്ധവും പോലീസ് പരിശോധിക്കുകയാണ്. നജീബ് ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം ശസ്ത്രക്രിയകളും നടത്തിയിരിക്കുന്നത് കേരളത്തിലാണെന്ന് പോലീസില്‍ നിന്നുള്ള വിവരം. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും മുഹമ്മദ് നജീബ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. ഏഴു ദിവസത്തേക്ക് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്കി.
