അ​വ​യ​വ​ദാ​ന​ക്ക​ച്ച​വ​ട​ത്തി​ന് കൂ​ട്ടു​പി​ടി​ച്ച​ത് ചാ​രി​റ്റി​യെ: മു​ഖ്യ​പ്ര​തി ന​ജീ​ബി​ന്‍റെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു

കൊ​ച്ചി: മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ല്‍ അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ന​ജീ​ബ് ത​ട്ടി​പ്പി​ന് കൂ​ട്ടു​പി​ടി​ച്ച​ത് അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള ചാ​രി​റ്റി എ​ന്ന പേ​രി​ല്‍. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും മ​റ​വി​ലാ​ണ് ക​ല്ല​ട്രാ​സ് മെ​ഡി​ക്ക​ല്‍ ടൂ​റി​സം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ച്ചി എ​ട​ത്ത​ല​യി​ലെ ചെ​റി​യ മു​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് വ​ഴി വൃ​ക്ക​യും ക​ര​ളും ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച നേ​രി​ടു​ന്ന ദാ​താ​ക്ക​ളെ​യും പ്ര​തി​ക​ള്‍ ഒ​രേ​സ​മ​യം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം.

മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളും വി​ദേ​ശ ബ​ന്ധ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ന​ജീ​ബ് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി​യി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് പോ​ലീ​സി​ല്‍ നി​ന്നു​ള്ള വി​വ​രം. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മു​ഹ​മ്മ​ദ് ന​ജീ​ബ് സ്ഥ​ലം വാ​ങ്ങി​യ​താ​യും ക​ണ്ടെ​ത്തി. ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഇ​യാ​ളു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി.

Related posts

Leave a Comment