ചെറായി: അച്ഛനും മകനും ചേര്‍ന്ന് പട്ടികജാതിക്കാരനായ യുവാവിനെയും സുഹൃത്തിനെയും ജാതിപ്പേര് വിളിച്ച് മര്‍ദിച്ചതായി പരാതി. പള്ളിപ്പുറം ജനത ഭഗവതി പറമ്പില്‍ സുബിന് രാജ് (29), സുഹൃത്ത് അരുണ്‍ (25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സുബിന് രാജിന്റെ പുറത്ത് കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ട്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പള്ളിപ്പുറം ഡിസ്പെന്‍സറിക്ക് പടിഞ്ഞാറ് നില്‍ക്കുകയായിരുന്ന ഇവരോട് പ്രതികള്‍ ഒരാളെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിലെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സുബിന് പോലീസ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പള്ളിപ്പുറം സ്വദേശികളായ കുട്ടന്, മകന് കണ്ണന് എന്നിവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് മുനമ്പം പോലീസ് കേസെടുത്തിട്ടുണ്ട്.
