ഇ​ത് ദൈ​വ​നി​യോ​ഗം; ഒ​രാ​ൾ​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല; എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ് എ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ത​ന്നെ താ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ​ദം ദൈ​വ​നി​യോ​ഗ​മാ​ണ്. അ​ല്ലാ​തെ ത​ന്‍റെ നേ​ട്ട​മ​ല്ല. ചെ​ന്നി​ത്ത​ല​യും കെ​സി​യും അ​ട​ക്കം എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​ന്നി​ത്ത​ല ത​നി​ക്ക് പ്രി​യ​ങ്ക​ര​നാ​യ നേ​താ​വാ​ണ്. കെ.​സി.​വേ​ണു​ഗോ​പാ​ൽ ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. ഒ​രാ​ൾ​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. ടീ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​മാ​ർ ആ​രൊ​ക്ക​യാ​ണെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ട്ടാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment