തിരുവനന്തപുരം: യുഡിഎഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കില്ല ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു.ആ ചർച്ചയിൽ പൂർണമാകുന്നില്ല. വലിയ പരാജയമാണ് ഉണ്ടായത്. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ തുടങ്ങി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവരും യോഗത്തിലുണ്ട്
