എ​ന്നെ​കൊ​ണ്ട് ഇ​ത് പ​റ്റു​ന്നി​ല്ല, വ​ർ​ക്ക് ഫ്രം ​ഹോം രീ​തി ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ന​ല്കു​ന്നു; ടെ​ക് ജീ​വ​ന​ക്കാ​ര​ന്‍റെ പോ​സ്റ്റ് വൈ​റ​ൽ

വ​ർ​ക്ക് ഫ്രം ​ഹോം രീ​തി ത​ന്‍റെ ആ​രോ​ഗ്യ​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും ത​നി​ക്ക് അ​തി​നോ​ട് പൊ​രു​ത്ത​പെ​ടു​വാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന ടെ​ക് യു​വാ​വി​ന്‍റെ റെ​ഡി​റ്റ് പോ​സ്റ്റാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പ​ല​ർ​ക്കും വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത് സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ങ്കി​ലും, എ​ല്ലാ​വ​ർ​ക്കും ഇ​ത് അ​നു​യോ​ജ്യ​മ​ല്ലെ​ന്നാ​ണ് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.​തു​ട​ർ​ച്ച​യാ​യ ഇ​രി​പ്പും വ്യാ​യാ​മ​മി​ല്ലാ​യ്മ​യും ശ​രീ​ര​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും.​ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കാ​ൻ ക​ഴി​യാ​ത്ത​ത് മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു. വീ​ട്ടി​ലി​രി​ക്കു​മ്പോ​ൾ ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു എ​ന്നൊ​ക്കെ​യാ​ണ് യു​വാ​വ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ത​നി​ക്ക് മാ​ത്ര​മാ​ണോ ഇ​ങ്ങ​നെ അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ​ക്കും ഇ​ങ്ങ​നെ അ​നു​ഭ​വ​പെ​ടു​ന്നു​ണ്ടോ എ​ന്നും ചോ​ദി​ക്കു​ന്നു​ണ്ട്, എ​ന്നാ​ൽ ത​ന്‍റെ അ​ട​ച്ചി​ട്ട മു​റി​യി​ൽ വെ​ളി​ച്ചം പ്ര​വേ​ശി​ക്കാ​ത്ത​തും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​നു​ള്ള സാ​ധ്യ​ത​യെ​ന്നും യു​വാ​വ് ചൂ​ണ്ടി​കാ​ട്ടു​ന്നു. ആ​ശു​പ​ത്രി​യി​ൽ പോ​യി ഡോ​ക്ട​റെ കാ​ണേ​ണ്ട​തു​ണ്ടോ എ​ന്നും യു​വാ​വ് പോ​സ്റ്റി​ൽ ചോ​ദി​ക്കു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ല​രും ഇ​തി​നോ​ട് അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

 

💡

Related posts

Leave a Comment