വർക്ക് ഫ്രം ഹോം രീതി തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും തനിക്ക് അതിനോട് പൊരുത്തപെടുവാനും സാധിക്കുന്നില്ലെന്ന ടെക് യുവാവിന്റെ റെഡിറ്റ് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും, എല്ലാവർക്കും ഇത് അനുയോജ്യമല്ലെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.തുടർച്ചയായ ഇരിപ്പും വ്യായാമമില്ലായ്മയും ശരീരവേദനയ്ക്ക് കാരണമാകുന്നുവെന്നും.ജോലിയും വ്യക്തിജീവിതവും തമ്മിൽ വേർതിരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുവെന്നുമാണ് യുവാവ് വെളിപ്പെടുത്തുന്നത്.
സഹപ്രവർത്തകരുമായി നേരിട്ട് ഇടപഴകാൻ കഴിയാത്തത് മാനസികമായി തളർത്തുന്നു. വീട്ടിലിരിക്കുമ്പോൾ ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുന്നു എന്നൊക്കെയാണ് യുവാവ് കുറിപ്പിൽ പറയുന്നത്.
അതേസമയം, തനിക്ക് മാത്രമാണോ ഇങ്ങനെ അല്ലെങ്കിൽ മറ്റുള്ളവർക്കും ഇങ്ങനെ അനുഭവപെടുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്, എന്നാൽ തന്റെ അടച്ചിട്ട മുറിയിൽ വെളിച്ചം പ്രവേശിക്കാത്തതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയെന്നും യുവാവ് ചൂണ്ടികാട്ടുന്നു. ആശുപത്രിയിൽ പോയി ഡോക്ടറെ കാണേണ്ടതുണ്ടോ എന്നും യുവാവ് പോസ്റ്റിൽ ചോദിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ സമിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. പലരും ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തി.
💡
