ആ​ർ​തി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വും വ​രെ ത​ന്‍റെ സി​നി​മ​ക​ൾ റി​ലീ​സാ​വി​ല്ല- ന​ട​ൻ ര​വി മോ​ഹ​ൻ

ആ​ർ​തി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വും വ​രെ ത​ന്‍റെ സി​നി​മ​ക​ൾ റി​ലീ​സാ​വി​ല്ലെ​ന്ന് ന​ട​ൻ ര​വി മോ​ഹ​ൻ. ത​ന്‍റെ മ​ക്ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും താ​ൻ സ്വ​യം, ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ഒ​രു ദി​വ​സം താ​ൻ ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​യു​മെ​ന്നും ര​വി മോ​ഹ​ൻ പ​റ​യു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന പ്ര​സ് മീ​റ്റി​നി​ടെ​യാ​യി​രു​ന്നു ര​വി മോ​ഹ​ന്‍റെ പ്ര​തി​ക​ര​ണം.

ര​വി മോ​ഹ​നും താ​നും ത​മ്മി​ൽ ബ്രേ​ക്ക് അ​പ്പ് ആ​യെ​ന്നു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന കു​റി​പ്പ് കെ​നീ​ഷ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ര​വി മോ​ഹ​ൻ്റെ പ്ര​തി​ക​ര​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കെ​നീ​ഷ​യെ​യും അ​വ​ർ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റ​ക്കി വി​ട്ടു​വെ​ന്നും, അ​വ​ൾ എ​വി​ടെ​യാ​ണെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ഇ​രി​ക്ക​ട്ടെ​എ​ന്നും പ്ര​സ്സ് മീ​റ്റി​ൽ ര​വി മോ​ഹ​ൻ പ​റ​യു​ന്നു​ണ്ട്.

“വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വും വ​രെ എ​ന്‍റെ സി​നി​മ​ക​ൾ റി​ലീ​സ് ആ​വി​ല്ല. എ​ന്നെ ശ​ല്യം ചെ​യ്യു​ന്ന​തും ക​ളി​യാ​ക്കു​ന്ന​തും ദ​യ​വാ​യി നി​ർ​ത്ത​ണം. ഞാ​ൻ എ​ന്‍റെ ഓ​ഫീ​സി​ൽ മാ​ത്ര​മേ ഉ​ണ്ടാ​വൂ, എ​ന്നോ​ട് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്ക് നേ​രി​ട്ട് അ​വി​ടെ വ​രാം. എ​ന്‍റെ മ​ക്ക​ളെ കാ​ണാ​ൻ എ​ന്നെ സ​മ്മ​തി​ക്കു​ന്നി​ല്ല. അ​വ​രു​ടെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ബോ​ഡി​ഗാ​ർ​ഡു​മാ​രെ അ​യ​ക്കു​ന്നു, അ​വ​രു​മാ​യി ഫോ​ൺ ബ​ന്ധം​പോ​ലും വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. കെ​നീ​ഷ​യെ​യും അ​വ​ർ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റ​ക്കി വി​ട്ടു.” ര​വി മോ​ഹ​ൻ പ​റ​യു​ന്നു.

“അ​വ​ൾ എ​വി​ടെ​യാ​ണെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ഇ​രി​ക്ക​ട്ടെ എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.​ഞാ​ൻ സ്വ​യം ഉ​പ​ദ്ര​വി​ക്കാ​ൻ വ​രെ തു​ട​ങ്ങി. സൂം ​ചെ​യ്‌​ത്‌ നോ​ക്കൂ ഒ​രു ദി​വ​സം ഞാ​ൻ ഈ ​ലോ​കം വി​ടും. പ​ക്ഷേ അ​തി​ന് മു​ൻ​പ് അ​വ​രു​ടെ സ​മാ​ധാ​നം ഞാ​ൻ അ​വ​സാ​നി​പ്പി​ക്കും. ഇ​നി ഞാ​ൻ സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ ജോ​ലി ചെ​യ്യി​ല്ല. ആ​ദ്യം എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​തം ശ​രി​യാ​ക്കും, എ​ൻ്റെ പേ​ര് തി​രി​കെ നേ​ടും, അ​തി​ന് ശേ​ഷ​മേ അ​ഭി​ന​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രൂ. അ​തു​വ​രെ എ​ൻ്റെ സി​നി​മ​ക​ളൊ​ന്നും റി​ലീ​സ് ആ​കി​ല്ല.” ര​വി മോ​ഹ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment