കാ​ൻ ച​ല​ച്ചി​ത്ര​വേ​ദി​യി​ലെ​ത്തി​യ ആ​ലി​യ ഭ​ട്ടി​ന് സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ ട്രോ​ൾ പെ​രു​മ​ഴ ! ട്രോ​ളു​ക​ൾ​ക്ക് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി താ​രം

ആ​ലി​യ ഭ​ട്ടി​ന്‍റെ കാ​ൻ ച​ല​ച്ചി​ത്ര​വേ​ദി​യി​ലെ സാ​ന്നി​ധ്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ലി​യ​യു​ടെ ലു​ക്കും വ​സ്ത്ര​വു​മൊ​ക്കെ ക​യ്യ​ടി നേ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ട്രോ​ളു​ക​ളും ആ​ലി​യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്നി​രു​ന്നു. കാ​ന്‍ വേ​ദി​യി​ലെ​ത്തി​യ ആ​ലി​യ​യെ പാ​പ്പ​രാ​സി​ക​ള്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നാ​ണ് ട്രോ​ളു​ക​ള്‍ പ​റ​യു​ന്ന​ത്. ആ​ലി​യ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​പ്പോ​ള്‍ പാ​പ്പ​രാ​സി​ക​ളി​ല്‍ പ​ല​രും കാ​മ​റ താ​ഴ്ത്തി​യെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ പ​രി​ഹാ​സം.

ത​ന്നെ ക​ളി​യാ​ക്കി​യെ​ത്തി​യാ​ള്‍​ക്ക് ആ​ലി​യ ന​ല്ല കി​ടി​ല​ൻ മ​റു​പ​ടി​യാ​ണ് ന​ല്കി​യ​ത്. കാ​നി​ൽ നി​ന്നും ആ​ലി​യ പ​ങ്കു​വ​ച്ചൊ​രു വി​ഡി​യോ​ക്ക് താ​ഴെ​യാ​യി​രു​ന്നു ഒ​രാ​ള്‍ പ​രി​ഹാ​സ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഐ​വ​റി സി​ല്‍​ക്ക് സാ​രി-​ഗൗ​ണ്‍ ആ​യി​രു​ന്നു വി​ഡി​യോ​യി​ല്‍ ആ​ലി​യ ധ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന് താ​ഴെ​യാ​ണ് ഒ​രാ​ള്‍ താ​ര​ത്തെ ക​ളി​യാ​ക്കു​ന്ന ക​മ​ന്‍റ് പ​ങ്കു​വ​ച്ച​ത്.

നി​ര​വ​ധി പേ​രാ​ണ് ആ​ലി​യ​യ്ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ​ത്. ‘ആ​ലി​യ​യോ​ടു​ള്ള അ​സൂ​യ കാ​ര​ണ​മാ​ണ് ആ​ളു​ക​ള്‍ ട്രോ​ളു​ന്ന​ത്, ആ​ലി​യ​യു​ടെ ഡ്ര​സു​ക​ളും മ​റു​പ​ടി​ക​ളും ക​ല​ക്ക​നാ​ണ്, കാ​നി​ൽ നീ ​ത​ന്നെ​യാ​യി​രു​ന്നു ഏ​റ്റ​വും സു​ന്ദ​രി’ എ​ന്നി​ങ്ങ​നെ​യാ​ണ് താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment