ഈ​സി മെ​സി

ഫി​ഫ 2026 ലോ​ക​ക​പ്പി​ലെ ഹോ​ട്ട് ഫേ​വ​റേ​റ്റു​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഗ്രൂ​പ്പ് ജെ​യി​ലെ മെ​യി​ൻ. ഇ​റ്റ​ലി​ക്കും ബ്ര​സീ​ലി​നും പി​ന്നാ​ലെ ക​പ്പ് നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​മാ​കു​ക​യാ​ണ് ല​ക്ഷ്യം. 21-ാം നൂ​റ്റാ​ണ്ടി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​നെ​ത്തു​ന്ന ഓ​സ്ട്രി​യ, ലോ​ക​വേ​ദി​യി​ലെ ക​ന്നി​ക്കാ​രാ​യ ജോ​ർ​ദാ​ൻ, ര​ണ്ട് ത​വ​ണ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ അ​ൾ​ജീ​രി​യ‌ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു​ള്ള​വ​ർ.

അ​ർ​ജ​ന്‍റീ​ന

മ​ഹാ​മാ​ന്ത്രി​ക​ൻ 105×65 മീ​റ്റ​ർ ദീ​ർ​ഘ​ച​തു​ര​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന വി​സ്മ​യം ക​ൺ​നി​റ​യെ കാ​ണാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം. എ​ല്ലാം നേ​ടി​യ​വ​ന്‍റെ വീ​രോ​ചി​ത വി​ട​വാ​ങ്ങ​ൽ. അ​ർ​ജ​ന്‍റീ​ന എ​ന്നെ​ഴു​തു​മ്പോ​ൾ എ​ഴു​താ​തെ എ​ഴു​തു​ന്ന​ത് മെ​സി എ​ന്നു​കൂ​ടി​യാ​ണ്. മെ​സി​യു​ടെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര വേ​ദി എ​ന്ന ഇ​മോ​ഷ​ണ​ൽ ക​ണ​ക്‌​ഷ​ൻ കൂ​ടി ഈ ​ലോ​ക​ക​പ്പി​നു​ണ്ട്.

മെ​സി​യാ​ണ് ന​യി​ക്കു​ക​യെ​ങ്കി​ലും അ​യാ​ളി​ല്ലാ​തെ​യും ആ​ൽ​ബി​സെ​ല​സ്റ്റെ ജ​യി​ച്ചു​ക​യ​റു​മെ​ന്ന് അ​യാ​ളു​ടെ പേ​രി​ൽ തു​ട​ങ്ങു​ന്ന പേ​രു​കാ​ര​നാ​യ പ​രി​ശീ​ല​ക​ൻ കോ​പ്പ​യി​ൽ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മി​ന്നും ഫോ​മി​ലു​ള്ള ജൂ​ലി​യ​ൻ അ​ൽ​വ​രെ​സ്, ചെ​ൽ​സി​യു​ടെ മി​ഡ്ഫീ​ൽ​ഡ് ജ​ന​റ​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, ക്രി​സ്റ്റ്യ​ൻ റൊ​മേ​രോ, ലി​സാ​ൻ​ഡ്ര മാ​ർ​ട്ടി​ന​സ്, അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ, ഡി ​പോ​ൾ തു​ട​ങ്ങി പ്ര​മു​ഖ​രെ​ല്ലാം ഇ​ത്ത​വ​ണ​യും ബൂ​ട്ടു കെ​ട്ടു​ന്നു​ണ്ട്.

ലി​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ ടീ​മി​ൽ ഡി ​ബാ​ല​യി​ല്ല. മ​റ്റൊ​രാ​ളെ​യാ​കും അ​ങ്ങ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും മി​സ് ചെ​യ്യു​ക, ആ​ൽ​ബി​സെ​ല​സ്റ്റെ​യു​ടെ സ​ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​ത്തേ വിം​ഗി​ലൂ​ടെ പ​റ​ന്നു​ന​ട​ന്ന മാ​ലാ​ഖ​യെ; സാ​ക്ഷാ​ൽ എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യെ.

അ​ൾ​ജീ​രി​യ‌

യോ​ഗ്യ​താ റൗ​ണ്ടി​ലെ പ​ത്തി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് അ​ൾ​ജീ​രി​യ എ​ത്തു​ന്ന​ത്. അ​ഞ്ച് ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. 2014ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം. മ​രു​ഭൂ​മി​യി​ലെ കു​റു​ക്ക​ന്മാ​രെ​ന്ന വി​ളി​പ്പേ​രു​ള്ള ആ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ രീ​തി യൂ​റോ​പ്യ​ൻ ശൈ​ലി​യി​ൽ ആ​ക്ര​മി​ച്ചു ക​യ​റു​ക​യാ​ണ്. വ്ലാ​ദി​മി​ർ പെ​റ്റ്‌​കോ​വി​ച്ചാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്‌​റ്റ​ൻ റി​യാ​ദ്‌ മ​ഹ്‌​റെ​സ്‌, മു​ഹ​മ്മ​ദ്‌ അ​മോ​റ, റ​യാ​ൻ ഐ​ത്‌ നൂ​റി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ഓ​സ്ട്രി​യ

റെ​ഡ് ബു​ൾ ഫു​ട്ബോ​ളി​ന്‍റെ ആ​ശാ​ന്മാ​രാ​യ ഓ​സ്ട്രി​യ എ​ട്ട് ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. 1954ൽ ​മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം. 28 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ലോ​ക​ക​പ്പി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ എ​ട്ടി​ൽ ആ​റ്‌ ക​ളി​യും ജ​യി​ച്ചു. 18 ഗോ​ള​ടി​ച്ച​പ്പോ​ൾ വ​ഴ​ങ്ങി​യ​ത്‌ നാ​ലെ​ണ്ണം മാ​ത്രം. റാ​ൾ​ഫ്‌ റാ​ഗ്‌​നി​ക്കാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് അ​ലാ​ബ, മാ​ർ​കോ അ​ർ​ണോ​ടോ​വി​ച്ച്, മാ​ർ​സ​ൽ സ​ബി​റ്റ്സ​ർ, കൊ​ൺ​റാ​ഡ്‌ ല​യ്‌​മ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ജോ​ർ​ദാ​ൻ

2018ൽ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫ്രെ​ണ്ട്‌​ലി​യി​ൽ ഇ​ന്ത്യ 1-1ന് ​സ​മ​നി​ല​യി​ൽ പി​ടി​ച്ച ടീ​മാ​ണ് ജോ​ർ​ദാ​ൻ. എ​ട്ട് വ​ർ​ഷ​ത്തി​നി​പ്പു​റം ജോ​ർ​ദാ​ൻ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. 2023 ഏ​ഷ്യ​ൻ ക​പ്പ് റ​ണ്ണേ​ഴ്സ് അ​പ്പാ​ണ്. ഫി​ഫ റാ​ങ്കിം​ഗി​ൽ 63ാം സ്ഥാ​ന​ക്കാ​രാ​യ ടീം ​ഏ​ഷ്യ​ൻ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ൽ ഒ​മാ​നെ​തി​രാ​യ 3-0 ജ​യ​ത്തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യ്ക്ക് പി​ന്നി​ൽ ര​ണ്ടാ​മ​താ​യാ​ണ് ക​ട​ന്ന​ത്. ഫ്രാ​ൻ​സി​ലെ റെ​ൻ​സി​നാ​യി ക​ളി​ക്കു​ന്ന മൂ​സ അ​ൽ ത​മാ​രി, ക്രൊ​യേ​ഷ്യ​ൻ ലീ​ഗി​ൽ ക​ളി​ക്കു​ന്ന ഇ​ബ്രാ​ഹിം സാ​ബ്ര എ​ന്നി​വ​രാ​ണ് അ​ൽ നാ​ഷാ​മ​യു​ടെ ആ​ക്ര​മ​ണം ന​യി​ക്കു​ക. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​നി​ന്നും മു​ന്നേ​റു​ക​യാ​ണ് ല​ക്ഷ്യം. ജ​മാ​ൽ സെ​ലാ​മി​യാ​ണ് പ​രി​ശീ​ല​ക​ൻ.

ടി​ജോ മാ​ത്യു

Related posts

Leave a Comment