ഷാ​നി​മോ​ൾ​ക്ക് ഇ​നി പു​തി​യ ദൗ​ത്യം

ആ​ല​പ്പു​ഴ: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കു​ന്ന ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യ ആ​ദ്യ വ​നി​ത​യാ​ണ്. 2019 മു​ത​ല്‍ 2021 മേ​യ് വ​രെ അ​രൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു.

ആ​ല​പ്പു​ഴ​യു​ടെ അ​തി​ർ​ത്തിഗ്രാ​മ​മാ​യ അ​രൂ​രി​ല്‍നി​ന്ന് ര​ണ്ടാം വി​ജ​യം. ആ​ല​പ്പു​ഴ ത​ക​ഴി കു​ന്നു​മ്മ വ​ലി​യ​പു​ര​യ്ക്ക​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മ​ക​ളാ​യി ജ​ന​നം. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ള്‍ കെ​എ​സ് യുവി​ലൂ​ടെ രാ​ഷ്‌ട്രീ​യ​രം​ഗ​ത്ത് പ്ര​വേ​ശി​ച്ചു. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജി​ലും നി​യ​മ​പ​ഠ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ലും പ​ഠി​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി രാ​ഷ്‌ട്രീയ​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ പ്ര​വ​ര്‍ത്ത​ക​യാ​യി.

തി​രു​വ​ന​ന്ത​പു​രം ലൊ​യോ​ള കോ​ള​ജി​ല്‍നി​ന്ന് സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ് എ​ല്‍എ​ല്‍ബി പാ​സാ​യ​ത്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ പ്രാ​ക്റ്റീ​സ് ആ​രം​ഭി​ച്ചു.

2019 ല്‍ ​അ​രൂ​രി​ല്‍ ന​ട​ന്ന നി​യ​മ​സ​ഭാ ഉ​പതെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ 1955 വോ​ട്ടി​നു ജ​യി​ച്ചു. കെ​പി​സി​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം, യൂ​ത്ത് കോ​ണ്‍ഗ്ര​സ്, എ​ന്‍എ​സ് യു ​കോ ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗം, മ​ഹി​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ന്‍, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം,കെ​എ​സ്‌യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ഭ​ര്‍ത്താ​വ്: എ. ​മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍, മ​ക്ക​ള്‍: ആ​സി​യ ത​മീം ഉ​സ്മാ​ന്‍, അ​ഡ്വ. അ​ലി​ഫ് സ​ത്താ​ര്‍ ഉ​സ്മാ​ന്‍. മ​രു​മ​ക​ന്‍: ഷ​നാ​സ് ഷാ​ജ​ഹാ​ന്‍. കൊ​ച്ചു​മ​ക​ന്‍: മൗ​റി​വ് ക​യി​ല്‍.

Related posts

Leave a Comment