ആലപ്പുഴ: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാകുന്ന ഷാനിമോള്‍ ഉസ്മാന് കേരളത്തില്‍ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിതയാണ്. 2019 മുതല്‍ 2021 മേയ് വരെ അരൂര്‍ നിയോജക മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു.
ആലപ്പുഴയുടെ അതിർത്തിഗ്രാമമായ അരൂരില്‍നിന്ന് രണ്ടാം വിജയം. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കല്‍ ഇബ്രാഹിം കുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ് യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി.
തിരുവനന്തപുരം ലൊയോള കോളജില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എല്‍എല്‍ബി പാസായത്. അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു.
2019 ല്‍ അരൂരില്‍ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ 1955 വോട്ടിനു ജയിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ് യു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ ചെയര്പേഴ്സന്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം,കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭര്‍ത്താവ്: എ. മുഹമ്മദ് ഉസ്മാന്, മക്കള്‍: ആസിയ തമീം ഉസ്മാന്, അഡ്വ. അലിഫ് സത്താര്‍ ഉസ്മാന്. മരുമകന്: ഷനാസ് ഷാജഹാന്. കൊച്ചുമകന്: മൗറിവ് കയില്.
