മ​ന്ത്രി​പ്പെ​രു​മ​യി​ൽ ക​ള​മശേരി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​സ്‌​ലിം ലീ​ഗി​ന് ഒ​രു മ​ന്ത്രി​യെ​ക്കൂ​ടി ലഭിച്ചു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നു​ശേ​ഷം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​സ്‌​ലിം ലീ​ഗി​ന് ഒ​രു മ​ന്ത്രി​യെ​ക്കൂ​ടി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വി.​ഇ. അ​ബ്‌​ദു​ള്‍ ഗ​ഫൂ​റി​ലൂ​ടെ. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ത​ന്നെ​യാ​യി​രു​ന്നു ജി​ല്ല​യി​ലെ ഏ​ക മ​ന്ത്രി​യാ​യ പി. ​രാ​ജീ​വ് ജ​യി​ച്ച​ത്.

ഇ​ത്ത​വ​ണ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ 16,312 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ബ്‌​ദു​ള്‍ ഗ​ഫൂ​ർ പാ​ര്‍​ട്ടി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് ഗ​ഫൂ​റി​നു ല​ഭി​ച്ച​ത്.

2021 ല്‍ ​അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​മ്പോ​ള്‍ 15,336 വോ​ട്ടി​ന് പി.​രാ​ജീ​വി​നോ​ട് തോ​ല്‍​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ​ല​ങ്ങാ​ട് കോ​ങ്ങോ​ര്‍​പ്പി​ള്ളി​യി​ല്‍ പ​രേ​ത​നാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ​യും ന​ദീ​റ​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ് അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍.

പ​ഠ​ന​കാ​ല​ത്ത് ക്രി​ക്ക​റ്റ് ക​ളി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. സം​സ്ഥാ​ന അ​ണ്ട​ര്‍16 ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി​യും തി​രു​വ​ന​ന്ത​പു​രം കേ​ര​ള ലോ ​അ​ക്കാ​ഡ​മി​യി​ല്‍ നി​യ​മ​പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി. 2000ല്‍ ​കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ള്‍ ചെ​യ്തു. എം​എ​സ്എ​ഫി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍ നി​ല​വി​ല്‍ മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. തൊ​ഴി​ലാ​ളി സം​ഘ​ട​നാ​രം​ഗ​ത്തും സ​ജീ​വം.

സൗ​ജ​ന്യ ഡ​യാ​ലി​സി​സും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ല്‍​കു​ന്ന ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ട്ര​സ്റ്റി​ന്‍റെ ചെ​യ​ര്‍​മാ​നു​മാ​ണ്. ഭാ​ര്യ: ദി​ലാ​ര. മ​ക്ക​ള്‍: റി​ദ, വ​സിം, റ​യ.

Related posts

Leave a Comment