സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​ണ് ആ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്,ഇ​ലോ​ൺ മ​സ്കു​മാ​യു​ള്ള ബ​ന്ധ​ത്തെ​കു​റി​ച്ച് ആ​ഷ്‌​ലി സെ​ന്‍റ് ക്ലെ​യ​ർ

ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ൺ മ​സ്കു​മാ​യി താ​ൻ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്കാ​ൻ ഉ​ണ്ടാ​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി എ​ഴു​ത്തു​കാ​രി​യും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ആ​ഷ്‌​ലി സെ​ന്‍റ് ക്ലെ​യ​ർ. സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​ണ് ത​ന്നെ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ആ​ഷ്‌​ലി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ലോ​ൺ മ​സ്കു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​ഞ്ഞി​നെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ​പ്പോ​ൾ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ ആ​ശ​ങ്ക​ക​ളാ​ണ് ഇ​തി​ന് പ്ര​ധാ​ന​കാ​ര​ണ​മെ​ന്നും ആ​ഷ്‌​ലി പ​റ​യു​ന്നു.

കു​ട്ടി​ക​ളു​ടെ ബി​ല്ലു​ക​ൾ അ​ട​യ്ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് ആ​കു​ല​പ്പെ​ടാ​തെ, താ​ൻ എ​പ്പോ​ഴും ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ ഒ​രു അ​മ്മ​യാ​കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ലോ​ൺ മ​സ്കു​മാ​യി കു​ഞ്ഞ് എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വ​ത്തി​നു​ശേ​ഷ​വും കാ​ര്യ​ങ്ങ​ൾ ഏ​റെ​ക്കാ​ലം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ താ​ൻ നി​ർ​ബ​ന്ധി​ത​യാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ടാ​ബ്ലോ​യ്ഡ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​തോ​ടെ സ​ത്യം വെ​ളി​പ്പെ​ടു​ത്താ​ൻ താ​ൻ ത​യ്യാ​റാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ൽ ഇ​ലോ​ൺ മ​സ്ക് $2.5 മി​ല്യ​ൺ (ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യി​ലേ​റെ) താ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​പ്പോ​ൾ, കു​ഞ്ഞി​ന്‍റെ പി​തൃ​ത്വ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് ഉ​റ​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കു​ക​യു​ണ്ടാ​യി. ആ​ഷ്‌​ലി സെ​ന്‍റ് ക്ലെ​യ​ർ 2024 സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​ലോ​ൺ മ​സ്കി​ന്‍റെ മ​ക​നാ​യ റോ​മു​ല​സി​ന് ജ​ന്മം ന​ൽ​കി​യ​ത്.​തു​ട​ർ​ന്ന് 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​സ്ക് ആ​ണ് കു​ട്ടി​യു​ടെ പി​താ​വ് എ​ന്ന കാ​ര്യം അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ലൂ​ടെ പ​ര​സ്യ​മാ​ക്കി​യ​ത്.

Related posts

Leave a Comment