‘വ​ട​ശേ​രി ദാ​മോ​ദ​ര മേ​നോ​ൻ സ​തീ​ശ​ൻ എ​ന്ന ഞാ​ൻ…..’ എം​എ​ല്‍​എ സ​ത്യ​പ്ര​തി​ജ്ഞ​യി​ലും മേ​നോ​ന്‍ ആ​വ​ര്‍​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ‘വ​ട​ശേ​രി ദാ​മോ​ദ​ര മേ​നോ​ൻ സ​തീ​ശ​ൻ എ​ന്ന ഞാ​ൻ…..’​പ​തി​നാ​റാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ല്‍ എം​എ​ല്‍​എ സ​ത്യ​പ്ര​തി​ജ്ഞ​യി​ലും മേ​നോ​ന്‍ ആ​വ​ര്‍​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ള്‍ മേ​നോ​ൻ എ​ന്ന ചേ‍​ര്‍​ത്ത് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​തി​ൽ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള​ട​ക്കം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, 2021ൽ ​നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ ‘വി.​ഡി സ​തീ​ശ​ൻ എ​ന്ന ഞാ​ൻ’ എ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞ​ത്. ഇ​തു​വ​രെ​യി​ല്ലാ​തി​രു​ന്ന സ​വ​ർ​ണ ജാ​തി​വാ​ൽ മു​ഖ്യ​മ​ന്ത്രി ആ​യ​ശേ​ഷം സ​തീ​ശ​ൻ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​തും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സെ​ക്യു​ല​ർ വ​രി​ക​ളെ മ​റി​ക​ട​ന്ന് വ​ന്ദേ​ഭാ​ര​തം ചൊ​ല്ലി​യ​തു​മെ​ല്ലാം മു​ൻ നി​ല​പാ​ടു​ക​ൾ പൊ​ള്ള​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്നു​വെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​മ‍​ശ​നം.

Related posts

Leave a Comment