ജ​പ്പാ​ൻ ജ്വ​ര​ത്തി​നെ​തി​രേ ത​ണ്ണീ​ർ​മു​ക്ക​ത്ത് പ്ര​തി​രോ​ധ ന​ട​പ​ടി തു​ട​ങ്ങി; ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

മു​ഹ​മ്മ: ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​പ്പാ​ൻ ജ്വ​ര​ത്തി​നെ​തി​രേ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഒ​രു കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നേ​റു​ന്ന​ത്. ഇ​തി​ന്‍റ് ഭാ​ഗ​മാ​യി കൊ​തു​കു​നി​വാ​ര​ണ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ക്കി.

ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ക, പൊ​തു​കി​ണ​റു​ക​ൾ ശു​ചി​യാ​ക്കു​ക, പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മു​ണ്ട്.​

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും വോ​ള​ന്‍റി​യേ​ഴ്സു​മുൾ​പ്പെ​ടു​ന്ന സം​ഘം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.പൊ​തു​സ്ഥ​ല​ങ്ങ​ൾ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നീ​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജ​യ​ന്തി , ഡോ. ​മ​നു മ​ഹീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ജി ,പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​മേ​ഷ്, പ്ര​വീ​ൺ ജി. ​പ​ണി​ക്ക​ർ, യ​മു​ന, ഹെ​ൽ​ത്ത് സു​പ്പ​ർ​വൈ​സ​ർ ഹ​രി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment