തൃശൂർ: പെരിങ്ങാവിൽ ഫോട്ടോ ഷൂട്ടിനെത്തിച്ച ആനയിടഞ്ഞു. പരിഭ്രാന്തിയിൽ നാട്ടുകാർ. കൊല്ലത്തുനിന്ന് എത്തിച്ച ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് തൃശൂർ ടൗൺ ഹാൾ പരിസരത്തുവച്ച് ഇടഞ്ഞത്.
ഇടഞ്ഞ് ഓടുന്നതിനിടെ ആന കാറും ഓട്ടോറിക്ഷയും വീടുകളുടെ ഗേറ്റുകളും തകർത്തു. വഴിയിൽ നിന്ന ഒരു നായ കുരച്ചതിനെ തുടർന്നാണ് ആന ഇടഞ്ഞതെന്ന് പാപ്പാൻമാർ പറഞ്ഞു. ഒടുവിൽ ആനയെ തളച്ചു
