നാ​യ കു​ര​ച്ചു, ശി​വ​ല​ക്ഷ്മി അ​യ്യ​പ്പ​ൻ ഇ​ട​ഞ്ഞോ​ടി; കാ​റും വീ​ടു​ക​ളു​ടെ മ​തി​ലും ത​ക​ർ​ത്തു; വീ​ര​ണ്ട് ഓ​ടി​യ​ത് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​ച്ച ആ​ന

തൃ​ശൂ​ർ: പെ​രി​ങ്ങാ​വി​ൽ ഫോ​ട്ടോ ഷൂ​ട്ടി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു. പ​രി​ഭ്രാ​ന്തി​യി​ൽ നാ​ട്ടു​കാ​ർ. കൊ​ല്ല​ത്തു​നി​ന്ന് എ​ത്തി​ച്ച ശി​വ​ല​ക്ഷ്മി അ​യ്യ​പ്പ​ൻ എ​ന്ന ആ​ന​യാ​ണ് തൃ​ശൂ​ർ ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തു​വ​ച്ച് ഇ​ട​ഞ്ഞ​ത്.

ഇ​ട​ഞ്ഞ് ഓ​ടു​ന്ന​തി​നി​ടെ ആ​ന കാ​റും ഓ​ട്ടോ​റി​ക്ഷ​യും വീ​ടു​ക​ളു​ടെ ഗേ​റ്റു​ക​ളും ത​ക​ർ​ത്തു. വ​ഴി​യി​ൽ നി​ന്ന ഒ​രു നാ​യ കു​ര​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന ഇ​ട​ഞ്ഞ​തെ​ന്ന് പാ​പ്പാ​ൻ​മാ​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ ആ​ന​യെ ത​ള​ച്ചു

Related posts

Leave a Comment