മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള കാ​യ​ൽ ഡ്ര​ഡ്ജിം​ഗ്: നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

കാ​യം​കു​ളം: ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ന്നു​വ​ന്ന കാ​യ​ൽ ഡ്ര​ഡ്ജിം​ഗ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ത്ത​ര​വി​ട്ടു. സ​ഹ​ക​ര​ണ-​എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ജ​ല​വി​ഭ​വ മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​യ​ൽ ഡ്ര​ഡ്ജ് ചെ​യ്ത് മ​ണ്ണെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഡ്ര​ഡ്ജിം​ഗ് കാ​ര​ണം കാ​യ​ൽ​ത്തീ​രം ഇ​ടി​യു​ന്ന​താ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴു​ന്ന​താ​യും വീ​ടു​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ മ​ന്ത്രി എം. ​ലി​ജു​വി​നോ​ട്‌ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു ട​ർ​ന്ന് ഇ​ന്ന​ലെ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തീ​ര​ത്തു​നി​ന്നു അ​ക​ലെ, കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു ഡ്ര​ഡ്ജ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഡ്ര​ഡ്ജിം​ഗ് ന​ട​ത്ത​ണ​മെ​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​മ്പ​നി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​തു​മാ​ണ്.

എ​ന്നാ​ൽ, ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ ക​മ്പ​നി ഡ്ര​ഡ്ജിം​ഗ് തു​ട​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ണ്ടും മ​ന്ത്രി എം. ​ലി​ജു​വി​നെ ബ​ന്ധ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത്, മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ഡ്ര​ഡ്ജിം​ഗ് അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്ര​ഡ്ജിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment