ജെൻസി തലമുറയെ കൈയിലെടുക്കാനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വളരെ കൃത്യമായി തന്നെ പ്ലാൻ ചെയ്ത് കാര്യങ്ങൾ നടത്തിയ ഡൽഹി പോലീസിന്റെ ശ്രമം വിജയകരമായതിൽ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. ജെൻ സികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ ഡൽഹി പൊലീസിന്റെ ‘ക്ലോക്ക് ഇറ്റ്’ കാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡൽഹി പൊലീസ് ഇൻസ്റ്റഗ്രാമിൽ വൈറലായ ‘ക്ലോക്ക് ഇറ്റ്’ ട്രെൻഡ് ഉപയോഗിച്ച് സൈബർ സുരക്ഷയെയും റോഡ് സുരക്ഷയെയും കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചതിനാണ് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
ഇന്നത്തെ ജെൻസികൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളും തമാശകളും ചേർത്താണ് ഈ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ നിർദേശങ്ങൾ ആളുകളിലേക്ക് പെട്ടെന്ന് എത്തുകയും അവർ ഇത് പരസ്പരം പങ്കുവെക്കുകയും ചെയ്തു. വൈറലായ ‘ക്ലോക്ക് ഇറ്റ്’ ട്രെൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇൻസ്റ്റാഗ്രാമിലൂടെയാണ് പൊലീസ് ഈ ജനശ്രദ്ധയാകർഷിച്ച കാമ്പയിൻ നടത്തിയത്. സൈബർ സുരക്ഷയെക്കുറിച്ചും ഡിജിറ്റൽ ലോകത്ത് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണം എന്നതിനെക്കുറിച്ചും സംസാരിക്കാനാണ് ഈ പുതിയ ട്രെൻഡ് ഉപയോഗിച്ചത്.
പാസ്വേഡുകൾ ആരുമായും പങ്കിടാതിരിക്കുക, ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ഡിജിറ്റൽ സുരക്ഷാ ശീലങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ഈ വൈറൽ പോസ്റ്റ്.അതോടൊപ്പം സ്വയം കൈയടിക്കുന്ന ഒരു ക്യൂട്ട് ഇമോജിയും അവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇന്റർനെറ്റിലെ തമാശകളെ പൊതുജനബോധവത്ക്കരണത്തിനായി ഇത്രയും നന്നായി ഉപയോഗിച്ചതിന് സോഷ്യൽ മീഡിയയിൽ പൊലീസ് കൈയ്യടി നേടിയിരിക്കുകയാണ്.
ക്ലോക്ക് ഇറ്റ്’ എന്നാൽ ഇന്നത്തെ തലമുറ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശൈലിയാണ്. ‘ഇതൊന്ന് ശ്രദ്ധിക്കൂ’, അല്ലെങ്കിൽ ‘ഒരു കാര്യത്തെ ചൂണ്ടിക്കാണിക്കുക’ എന്നൊക്കെയുള്ള അർത്ഥം വരുന്ന വാക്കാണിത്. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാം റീൽസിലുമൊക്കെയാണ് ഈ ട്രെൻഡ് തരംഗമായത്. ആളുകളുടെ പെരുമാറ്റങ്ങൾ, അബദ്ധങ്ങൾ അല്ലെങ്കിൽ ഫാഷൻ രീതികൾ ഒക്കെ തമാശ രൂപേണ ചൂണ്ടിക്കാണിക്കാനാണ് ക്രിയേറ്റർമാർ ഈ വാക്ക് ഉപയോഗിക്കുന്നത്. പിന്നീട് ഈ വാക്ക് യുവാക്കളുടെ ട്രെൻഡിങ് ഭാഷയുടെ ഒരു പ്രധാന ഭാഗമായി മാറി.
