ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി

മ​ട്ട​ന്നൂ​ർ: റോ​ഡി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. ക​ള​റോ​ഡ് സ്വ​ദേ​ശി എം​പി. മു​ഹ​മ്മ​ദ് ഷാ​നി​ദി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​യ​മ്പ്ര പ​ഴ​ശി ഡാം ​പ​രി​സ​ര​ത്ത് നി​ന്ന് കൈ ​ചെ​യി​ൻ ക​ള​ഞ്ഞു കി​ട്ടി​യ​ത്. യു​വാ​വ് സ്വ​ർ​ണാ​ഭ​ര​ണം മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ​ടി​യൂ​ർ സ്വ​ദേ​ശി ശ്രീ​കേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ കൈ ​ചെ​യി​നാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി. മ​ട്ട​ന്നൂ​രി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് പോ​ക​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​മാ​യ​ത്. മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഉ​ട​മ​സ്ഥ​യ്ക്ക് എ​സ്ഐ സി. ​പ്ര​ദീ​പ് കൈ ​ചെ​യി​ൻ കൈ​മാ​റി.

Related posts

Leave a Comment