തി​രു​വ​ല്ല​ത്ത് യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി സ​ഹോ​ദ​ര​ന്‍ ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് യു​വാ​വി​നെ സ​ഹോ​ദ​ര​ന്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി. വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി ബി​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രു​ന്നു.

മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മ​രി​ച്ച രാ​ജി​ന്റെ അ​മ്മ തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഓ​ണ​സ​മ​യ​ത്ത് രാ​ജി​ന്റെ അ​മ്മ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രു​ന്നു. വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ മ​ക​നെ കാ​ണാ​താ​യ​തോ​ടെ​യാ​യി​രു​ന്നു പ​രാ​തി.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ന്റെ ചു​രു​ള​ഴി​ച്ച​ത്. സം​ശ​യം തോ​ന്നി രാ​ജി​ന്റെ സ​ഹോ​ദ​ര​ന്‍ ബി​നു​വി​നെ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്തു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നു​ജ​നെ കൊ​ന്നു കൂ​ഴി​ച്ചു​മൂ​ടി​യ​താ​യി ബി​നു കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സ​ഹോ​ദ​ര​നെ കൊ​ന്ന് വീ​ടി​ന്റെ പി​ന്നി​ല്‍ കു​ഴി​ച്ചു​മൂ​ടി എ​ന്ന​താ​യി​രു​ന്നു കു​റ്റ​സ​മ്മ​ത​മൊ​ഴി. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്.

ഓ​ണ​ക്കാ​ല​ത്ത് അ​മ്മ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ സ​മ​യ​ത്ത് സ​ഹോ​ദ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്ക് ത​ര്‍​ക്ക​ത്തി​ന് ഒ​ടു​വി​ല്‍ സ​ഹോ​ദ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യ്ക്കാ​യി പോ​ലീ​സ് പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts

Leave a Comment