ആ​കാ​ശ​ത്ത് വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു, പി​ന്നാ​ലെ പാ​ര​ച്യൂ​ട്ട് ത​ക​ർ​ന്ന് താ​ഴേ​ക്ക്; വീഡിയോ കാണാം

ഓ​സ്ട്രി​യ​ൻ ആ​ൽ​പ്‌​സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​ക​ളി​ൽ ന​ട​ന്ന ഒ​രു ഭ​യാ​ന​ക​മാ​യ അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്ന ഒ​രു വ​നി​താ പാ​രാ​ഗ്ലൈ​ഡ​ർ പെ​ട്ടെ​ന്ന് ഒ​രു ചെ​റി​യ വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം പാ​രാ​ഗ്ലൈ​ഡ​റു​ടെ പാ​ര​ച്യൂ​ട്ട് കീ​റി​മു​റി​ക്കു​ക​യും, നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട യു​വ​തി ആ​കാ​ശ​ത്ത് നി​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ആ ​സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളെ​ല്ലാം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വ​ട​ക്ക​ൻ ഓ​സ്ട്രി​യ​യി​ലെ ഷ്മി​റ്റ​ൻ​ഹോ​ഹെ പ​ർ​വ​ത​നി​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​നോ​ഹ​ര​മാ​യ പ​ർ​വ​ത​പ്ര​ദേ​ശ​ത്തി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് 44 കാ​രി​യാ​യ പാ​രാ​ഗ്ലൈ​ഡ​ർ സ​ബ്രീ​ന​യ്ക്ക് തൊ​ട്ടു​മു​ക​ളി​ലാ​യി പെ​ട്ടെ​ന്ന് ഒ​രു ചെ​റി​യ വി​മാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം വി​മാ​നം പാ​രാ​ഗ്ലൈ​ഡ​റു​ടെ പാ​ര​ച്യൂ​ട്ടി​ൽ ഇ​ടി​ക്കു​ന്ന​ത് യു​വ​തി​യു​ടെ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ വീ​ഡി​യോ​യി​ൽ കാ​ണാം.

കൂ​ട്ടി​യി​ടി​ച്ച ഉ​ട​ൻ ത​ന്നെ പാ​ര​ച്യൂ​ട്ടി​ന്‍റെ ചി​റ​കു​ക​ൾ കീ​റി​പ്പോ​വു​ക​യും, സ​ബ്രീ​ന ആ​കാ​ശ​ത്ത് അ​തി​വേ​ഗ​ത്തി​ൽ ക​റ​ങ്ങി താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. കീ​റി​യ പാ​ര​ച്യൂ​ട്ട് തു​ണി​ക​ൾ അ​വ​ർ​ക്ക് ചു​റ്റും വ​രി​ഞ്ഞു​മു​റു​കി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും നി​യ​ന്ത്ര​ണാ​തീ​ത​മാ​യി. അ​വ​ർ വ​ള​രെ വേ​ഗ​ത്തി​ൽ താ​ഴേ​ക്ക് പ​തി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പ​രി​ഭ്രാ​ന്തി​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നു​മി​ട​യി​ലും സ​ബ്രീ​ന പാ​രാ​ഗ്ലൈ​ഡ​ർ നി​യ​ന്ത്രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ട്. ഒ​ടു​വി​ൽ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ അ​വ​ർ ത​ങ്ങ​ളു​ടെ എ​മ​ർ​ജ​ൻ​സി പാ​ര​ച്യൂ​ട്ട് തു​റ​ന്ന​താ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.. പി​ന്നീ​ട് പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

. “ഞാ​ൻ ഇ​വി​ടെ ഇ​രി​ക്കു​ക​യാ​ണെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല,” എ​ന്ന് അ​പ​ക​ട​ത്തി​ന് ശേ​ഷം, അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​നം സു​ര​ക്ഷി​ത​മാ​യി സെ​ൽ ആം ​സീ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ക്കാ​ൻ 28കാ​ര​നാ​യ പൈ​ല​റ്റി​നും സാ​ധി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ ക​ണ്ട് പ​ല​രും അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തൊ​രു അ​ത്ഭു​ത​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ലെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട ന​ടു​ക്കം വി​ട്ടു​മാ​റാ​ത്ത പ​ല​രും പ​റ​യു​ന്ന​ത്. ശ​രി​യാ​യ സ​മ​യ​ത്ത് എ​മ​ർ​ജ​ൻ​സി പാ​ര​ച്യൂ​ട്ട് തു​റ​ക്കാ​നു​ള്ള സ​ബ്രീ​ന​യു​ടെ മ​നോ​ധൈ​ര്യ​ത്തെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​യും എ​ല്ലാ​വ​രും പ്ര​ശം​സി​ച്ചു.

 

 

Related posts

Leave a Comment