ആം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച എം​ഡി​എം​എ പി​ടി​കൂ​ടി; രണ്ട് പേർ അറസ്റ്റിൽ

വാ​ണി​യം​പാ​റ (തൃശൂർ): ദേ​ശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ൽ ആം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 280 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. വെ​ട്ടി​ക്ക​ൽ സ്വ​ദേ​ശി ഫെ​യ്ത്ത്, അ​ഞ്ചേ​രി സ്വ​ദേ​ശി സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശാ​രോ​ൻ എ​ന്ന പേ​രി​ലു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ 6.30നാ​ണ് സം​ഭ​വം. ബീ​ക്ക​ൺ ലൈ​റ്റ് ഇ​ട്ട് വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് വാ​ണി​യം​പാ​റ ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ തൃ​ശൂ​ർ ഡി​സ്ട്രി​ക്റ്റ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സിൽ നടത്തിയ പ​രി​ശോ​ധനയിലാണ് ആം​ബു​ല​ൻ​സി​ലെ ബീ​ക്ക​ൺ ലൈ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യിൽ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment