തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റിൽ. കടയ്ക്കല്‍ ചിങ്ങോലി സ്വദേശി ശരത്ബാബുവിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ മാതാവിന്റെ ദോഷം മാറാന്‍ താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഇയാള്‍ കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പല സ്ഥലത്ത് വച്ചും പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്.
ഇതേ തുടര്‍ന്ന് സ്കുള് അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പതിമൂന്നും പതിനേഴും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച് വന്നിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
