മാ​താ​വി​ന്‍റെ ദോ​ഷം മാ​റാ​ന്‍ ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടണം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് മ​ന്ത്ര​വാ​ദി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ല്‍ ചി​ങ്ങോ​ലി സ്വ​ദേ​ശി ശ​ര​ത്ബാ​ബു​വി​നെ​യാ​ണ് കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്‍റെ ദോ​ഷം മാ​റാ​ന്‍ താ​നു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട​ണ​മെ​ന്ന് ഇ​യാ​ള്‍ കു​ട്ടി​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ല സ്ഥ​ല​ത്ത് വ​ച്ചും പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞ​ത്.

ഇ​തേ തു​ട​ര്‍​ന്ന് സ്‌​കു​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​തി​മൂ​ന്നും പ​തി​നേ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച് വ​ന്നി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment