സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ: ടീസർ റിലീസ് ആയി

മ​ല​യാ​ള​ത്തി​ലെ പ്രി​യ താ​ര​ങ്ങ​ളാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ൽ​താ​ഫ് സ​ലിം, റി​യാ​സ് ഖാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ താ​രം നി​തി​ൻ പ​ര​മേ​ശ്വ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്രം സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ​യു​ടെ ടീ​സ​ർ റി​ലീ​സ് ആ​യി. മി​സ്റ്റ​റി ഹൊ​റ​ർ കോ​മ​ഡി സ്വ​ഭാ​വ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്. പു​രാ​ത​ന ക​ലിം​ഗ രാ​ജ്യ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​ള്ള ഒ​രു കോ​ള​ജ് കാ​മ്പ​സും, അ​വി​ടു​ത്തെ കാ​ട്ടി​ലു​ള്ള ഒ​രു പ​ഴ​യ കി​ണ​റും ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പു​ള്ള ആ​ത്മാ​വ്, പു​റ​ത്തു​വ​രു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ര​സ​ക​ര​വും അ​മ്പ​ര​പ്പി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ഏ​റെ അ​മ്പ​ര​പ്പി​ക്കു​ന്ന​തും ര​സ​ക​ര​മാ​വു​ന്ന ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ടീ​സ​റി​ലൂ​ടെ വ്യ​ക്ത​മാ​ണ്.

ജി​ഷ്ണു എം. ​ആ​ര്യ​നും സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. ഈ ​മാ​സം ചി​ത്രം തി​യ​റ്റ​ർ റി​ലീ​സി​ന് എ​ത്തു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. ചി​ത്ര​ത്തി​ൽ ഇ​വ​രെ കൂ​ടാ​തെ മാ​ള​വി​ക മേ​നോ​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, മ​റീ​ന മൈ​ക്കി​ൾ, അ​ൻ​വ​ർ ഷെ​രീ​ഫ്, ആ​ദി​ർ​ഷ, ഗൗ​രി ന​ന്ദ, ല​ക്ഷ്മി ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ഐ​റ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബ​ഷീ​ർ വ​ര​ന്ത​ര​പ്പി​ള്ളി​യും സു​ൽ​ത്താ​നും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ശ്രി​ത് സ​ന്തോ​ഷ് ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ്- അ​ശ്വ​ന്ത് ര​വീ​ന്ദ്ര​ൻ, സം​ഗീ​തം, ബി​ജി​എം- ധ​നു​ഷ് ഹ​രി​കു​മാ​ർ, വി​മ​ൽ​ജി​ത്ത് വി​ജ​യ​ൻ, ആ​ർ​ട്ട്- അ​ഖി​ൽ റോ​യ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജെ.​പി മ​ണ​ക്കാ​ട്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, കോ​സ്റ്റ്യൂം​സ്- ഖാ​ലി​ദ് അ​ബൂ​ബ​ക്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ- സു​ബി​ൻ ജോ​സ​ഫ്, മി​ക്സിം​ഗ്- ബി​നൂ​പ് എ​സ്. ദേ​വ​ൻ, അ​ഡീ​ഷ​ണ​ൽ സോം​ഗ്- ഗോ​കു​ൽ ശ്രീ​ക​ണ്ഠ​ൻ, എ.​ഐ സൂ​പ്പ​ർ​വൈ​സ​ർ- അ​ഖി​ൽ പ​ര​പ്പ​ന​ങ്ങാ​ടി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​മി​താ​ബ് പ​ണി​ക്ക​ർ, ആ​ബേ​ൽ കൗ​സ്തു​ഭം, ഡി​ഐ- സു​ജി​ത് സ​ദാ​ശി​വ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ഒ​പ്പ്ര, ഡി​സൈ​ൻ​സ്- ആ​ദി​ൻ ഒ​ല്ലൂ​ർ, പി​ആ​ർ​ഒ- പി.​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment