സി​നി​മ​ക​ളി​ൽ മ​ല​യാ​ളം പ​റ​യി​ല്ലെ​ന്ന് ജാ​ൻ​വി ക​പൂ​ർ, ആ ​ഭാ​ഷ കൈ​കാ​ര്യം​ചെ​യ്യാ​ൻ വ​ള​രേ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും, മ​ധു​ര​ത​ര​മാ​യ ഭാഷയാണെന്നും വെളിപ്പെടുത്തി

മ​ല​യാ​ളി​ക​ൾ​ക്കും ഏ​റെ സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് ബോ​ളി​വു​ഡ് താ​ര​മാ​യ ജാ​ൻ​വി ക​പൂ​ർ. ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല തെ​ലുങ്കു സി​നി​മ​ക​ളി​ലും താ​രം സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ഇ​നി താ​ൻ സി​നി​മ​ക​ളി​ൽ മ​ല​യാ​ളം പ​റ​യി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നി​ല്ലെ​ന്നാ​ണ് ന​ടി ജാ​ൻ​വി ക​പൂ​ർ പ​റ​ഞ്ഞ​ത്. ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് ഈ ​പി​ന്മാ​റ്റ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ത​നി​ക്ക് ആ ​ഭാ​ഷ കൈ​കാ​ര്യം​ചെ​യ്യാ​ൻ വ​ള​രേ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും മ​നോ​ഹ​ര​മാ​യ, മ​ധു​ര​ത​ര​മാ​യ ഭാ​ഷ​യാ​ണ​തെ​ന്നും താ​രം പ​റ​ഞ്ഞു. ഉ​ച്ചാ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ത​മി​ഴും തെ​ലു​ങ്കും തു​നി​ക്ക് പ​രി​ചി​ത​മാ​യി തോ​ന്നു​ന്നു​വെ​ന്നും ജാ​ൻ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രം​സു​ന്ദ​രി എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ ജാ​ൻ​വി മ​ല​യാ​ളം സം​സാ​രി​ച്ചി​രു​ന്നു. ഇ​ത് ഏ​റെ ട്രോ​ളു​ക​ൾ​ക്കും ഇ​ട​യാ​ക്കി. തെ​ക്കേ​പ്പാ​ട്ട് സു​ന്ദ​രി ദാ​മോ​ദ​ര​ൻ പി​ള്ള എ​ന്ന മ​ല​യാ​ളി ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ൽ ജാ​ൻ​വി അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ജാ​ൻ​വി മ​ല​യാ​ളം പ​റ​ഞ്ഞ​ത് വ​ലി​യ ട്രോ​ളാ​യി മാ​റി. ട്രെ​യി​ല​ർ ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ത​ന്നെ ട്രോ​ളു​ക​ളും വ​ന്നു. കേ​ര​ള​ത്തെ ചി​ത്രീ​ക​രി​ച്ച രീ​തി​യു​ടെ പേ​രി​ലും ചി​ത്രം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്നു​വ​രെ ഒ​രു സ​മ്പൂ​ർ​ണ മ​ല​യാ​ള ചി​ത്ര​ത്തി​ൽ ജാ​ൻ​വി വേ​ഷ​മി​ട്ടി​ട്ടി​ല്ല. മ​ല​യാ​ളം ചി​ത്രം ഹെ​ല​ൻ ഹി​ന്ദി​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ ജാ​ൻ​വി​യാ​യി​രു​ന്നു നാ​യി​ക. മി​ലി എ​ന്ന പേ​രി​ലാ​ണ് ഈ ​ചി​ത്രം ഹി​ന്ദി​യി​ലെ​ത്തി​യ​ത്.
നി​ല​വി​ൽ രാം​ച​ര​ൺ നാ​യ​ക​നാ​യ പെ​ദ്ധി​യി​ലാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. ഈ ​സി​നി​മ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നൊ​പ്പം ദേ​വ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ൻ​വി​യു​ടെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റം. ത​മി​ഴി​ലും കൂ​ടു​ത​ൽ വേ​ഷം ചെ​യ്യ​ണ​മെ​ന്ന് താ​ര​ത്തി​ന്‍റെ ആ​ഗ്ര​ഹം.

Related posts

Leave a Comment