പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി കെഎ​സ്ആ​ർടിസിയി​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് ന​ട​പ​ടി തു​ട​ങ്ങി

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടിസി​യി​ൽ സ​ർ​വി​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​നം പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ആ​ശ്വാ​സം പ​ക​രും. യൂ​ണി​റ്റു​ക​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ഴ്ച നി​ർ​ദേശം ന​ല്കിയി​രു​ന്നു.

ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ആ​ശ്രി​ത നി​യ​മ​ന ഫ​യ​ലു​ക​ൾ​ക്ക് ഇ​പ്പോ​ൾ ജീ​വ​ൻ വച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്രാ​ഥ​മി​ക ലി​സ്റ്റ് കെ ​എ​സ്ആ​ർടിസി ആ​സ്ഥാ​ന​ത്ത് ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ർ​വി​സി​ലി​രി​ക്കെ ജീ​വ​ന​ക്കാ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ പ​ര​മാ​വ​ധി ആ​റ് മാ​സ​ത്തി​ന​കം ത​ന്നെ ആ​ശ്രി​ത​ർ​ക്ക് അ​ർ​ഹ​മാ​യ ജോ​ലി ന​ൽ​കു​ന്ന​താ​യി​രു​ന്നു കെ ​എ​സ്ആ​ർടിസിയു​ടെ രീ​തി.

എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നി​ല​വി​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​രെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​യാറാ​ക്കി​യ ഈ ​ലി​സ്റ്റി​ൽ 2016 മു​ത​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​രു​ടെ പ​ട്ടി​ക​യാ​ണ്. 439 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഇ​പ്പോ​ൾ ത​യാറാ​ക്കി​യ​ത്.

എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാം. പ​ട്ടി​ക​യി​ൽ നി​ന്നും 125 പേ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.ആ​ശ്രി​ത നി​യ​മ​ന ന​ട​പ​ടി​ക​ൾ കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നാ​യി കെഎ​സ്ആ​ർടിസി ചീ​ഫ് ഓ​ഫി​സ് താ​ഴേ ത​ട്ടി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന​കം ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ലി​സ്റ്റ് എ​ല്ലാ യൂ​ണി​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്.

ത​ങ്ങ​ളു​ടെ ഡി​പ്പോ​ക​ളി​ൽ നി​ന്നും ചീ​ഫ് ഓ​ഫി​സി​ലേ​ക്ക് അ​യ​ച്ച എ​ല്ലാ അ​പേ​ക്ഷ​ക​രു​ടെ​യും പേ​രു​ക​ൾ നി​ല​വി​ലെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം.ആ​ശ്രി​ത​രു​ടെ കാ​ര്യ​മാ​യ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ യൂ​ണി​റ്റ് അ​ധി​കാ​രി​ക​ൾ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ചീ​ഫ് ഓ​ഫി​സി​ൽ നി​ന്നു​ള്ള അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment