നേരത്തെയൊക്കെ എല്ലാം എല്ലാവരോടും പറയുമായിരുന്നു. അഭിമുഖങ്ങളിലെല്ലാം എല്ലാം തുറന്നുപറയും. ഇപ്പോള്‍ അങ്ങനെയല്ല, ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇനി സിനിമ ചെയ്യേണ്ടെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ്, പിന്നെയും അവര്‍ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടു.
പേരന്‍സിന് ഇഷ്ടമില്ലാത്ത ലവ് അഫക്ഷന്സും, ഇമോഷന്സുമൊക്കെയുണ്ടായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടാണ് അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ അവര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്റെ മനസിലൊരു ഗില്‍റ്റി ഫീലിംഗുണ്ട്. അതെനിക്ക് മാറ്റിയെടുക്കണം. എനിക്ക് പണി തന്നവരെ പിന്നെ ഞാന്‍ മീറ്റ് ചെയ്യാറില്ല. അവരെ അവഗണിക്കും. ഇന്‍ഡസ്ട്രിയില്‍നിന്ന് എനിക്ക് നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടല്ലാത്ത സ്പേസില്‍ ഞാന്‍ നില്‍ക്കാറില്ല. റെസ്പെക്ട് എന്നു പറയുന്നത് ഗിവ് ആന്‍ഡ് ടേക്കാണല്ലോ. അതിനാല്‍ അവരോട് പിന്നെ ഇടപെടാറില്ല. എത്ര നല്ലതെന്ന് പറഞ്ഞാലും ഞാന്‍ പോവില്ല, അതാണ് എന്റെ സ്വഭാവം. -ഹന്ന റെജി കോശി
