നാലുമണിപ്പൂക്കൾ എന്ന സിനിമയിൽ നായികയായി ചെയ്യുമ്പോൾ ഹലോ പറഞ്ഞ് ശ്രീദേവിയുമായി സംസാരിക്കുമായിരുന്നു. തെലുങ്ക് സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ വളരെ സൗഹൃദത്തിലായി. രണ്ടാം ശനിയായാൽ ഞാനവളുടെ വീട്ടിലൊക്കെ പോകും. ശ്രീദേവി ഹിന്ദിയിലേക്ക് പോയ ശേഷം രാധ (സഹോദരി) കാമയാഗം എന്നൊരു സിനിമ ചെയ്തു. റിലീസായപ്പോൾ ഒരു പോസ്റ്റർ വന്നു.
ഇത് ശ്രീദേവിയല്ല, സൗത്തിൽ നിന്ന് വന്ന സൗന്ദര്യരാഞ്ജിയാണെന്ന വാചകമുള്ള പോസ്റ്റർ. അതിനുശേഷം ശ്രീദേവി എന്നോട് സംസാരിച്ചിട്ടില്ല. പിന്നീടൊരിക്കൽ ഒരു ഷൂട്ടിംഗിൽ വെച്ച് പെരുമാറ്റത്തിൽ ചെറിയ മാറ്റം കണ്ടു. അങ്ങനെയുള്ള കമന്റൊക്കെ എന്തിനാണ് എന്നൊക്കെ ശ്രീദേവി പറഞ്ഞു.
അവർ ചെയ്തതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. ഞാൻ പണം കൊടുത്ത് ചെയ്യിച്ചതല്ലല്ലോ. അതിനുശേഷം ശ്രീദേവി മാറി. മരിക്കുന്നതിന് കുറച്ച് വർഷം മുമ്പ് ഞാൻ എയർപോർട്ടിൽ വച്ച് കണ്ടിരുന്നു. അപ്പോഴും പെരുമാറ്റത്തിൽ എനിക്ക് വ്യത്യാസം തോന്നി. ആളുകൾ മാറും, അത് അംഗീകരിക്കണം -അംബിക
