പാ​റ്റ​ക​ൾ ഒ​ത്തു​കൂ​ടു​ന്നു… അം​ബേ​ദ്ക​റി​ന്‍റെ പു​സ്ത​കം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ; വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​ച്ചേ പ​റ്റൂ; പ്ര​തി​ഷേ​ധ​ത്തി​നാ​യി ജ​ന്ത​ർ മ​ന്ദ​റി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: അം​ബേ​ദ്ക​റി​ന്‍റെ ആ​ത്മ​ക​ഥാ പു​സ്ത​കം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ. രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​ച്ചേ പ​റ്റൂ എ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തി​നാ​ൽ അ​ഭി​ജീ​ത് ദീ​പ്കെ ജ​ന്ത​ർ മ​ന്ദ​റി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ങ്ങോ​ട്ട് എ​ത്ത​ണ​മെ​ന്ന് സി​ജെ​പി അ​റി​യി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ 7.37നാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ വി​വ​രം അ​ഭി​ജീ​ത് ദീ​പ്കെ ഇ​ന്ത്യ​യി​ൽ എ​ത്തി​യ വി​വ​രം സാ​മൂ​ഹ്യ​മാ​ധ്യ​മ പോ​സ്റ്റ് വ​ഴി അ​റി​യി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ഭി​ജീ​ത് ദീ​പ്കെ​യെ നേ​രി​ട്ട് ക​ണ്ട് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ജ​ന്ത​ർ മ​ന്ത​റി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ആ​നി രാ​ജ, അ​ഭി​നേ​താ​വ് പ്ര​കാ​ശ് രാ​ജ്, അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തെ സൂ​ക്ഷി​ച്ച് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സ് ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്നി​വ​രു​ടെ വ​സ​തി​ക്കും അ​ധി​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment