കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​ഫ്രി​ക്ക​ന്‍ സ്വൈ​ൻ; രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​പ്പാ​ട് ഗ​വ​ൺ​മെ​ന്‍റ് പ​ന്നി ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ന്‍ സ്വൈ​ൻ പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഫാ​മി​ലെ മു​ഴു​വ​ന്‍ പ​ന്നി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. ഫാ​മി​ലെ 20 വ​ലി​യ പ​ന്നി​ക​ളെ​യും 175 കു​ഞ്ഞു​പ​ന്നി​ക​ളെ​യു​മാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്.

പ​ന്നി​ക​ളി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന രോ​ഗ​മാ​ണി​തെ​ന്നും മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​മ​റ്റ് മൃ​ഗ​ങ്ങ​ളി​ലേ​ക്കു രോ​ഗം പ​ക​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യി​ല്ല. ക​ഴി​ഞ്ഞ 21-നാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്.

തു​ട​ര്‍​ന്ന് ഭോ​പ്പാ​ലി​ലെ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ ഒ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ദു​ര​ന്ത​നി​വാ​ര​ണ യോ​ഗ​ത്തി​ല്‍ ഇ​വ​യെ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​പ്പാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ന്നി ഫാ​മി​നോ​ട് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മ​റ്റ് പ​ന്നി​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment