വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി പി​ടി​യി​ൽ

ത​ല​യോ​ല​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്പ് തു​രു​ത്തു​മ്മ സ്വ​ദേ​ശി വി​ജീ​ഷി (41) നെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

വൈ​ക്കം സ്വ​ദേ​ശി​നി​യാ‍​യ 17കാ​രി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി​യോ​ടി​യ പെ​ൺ​കു​ട്ടി സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. ഈ​സ​മ​യം പ്ര​തി അ​വി​ടെ​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. നി​ര​വ​ധി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment