തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ചെമ്പ് തുരുത്തുമ്മ സ്വദേശി വിജീഷി (41) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.
വൈക്കം സ്വദേശിനിയായ 17കാരിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി സമീപത്ത് താമസിക്കുന്ന ബന്ധുക്കളോട് വിവരം പറഞ്ഞു. ഈസമയം പ്രതി അവിടെനിന്നു കടന്നുകളഞ്ഞു.
തുടർന്ന് ബന്ധുക്കളോടൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെ കണ്ണൂരിൽനിന്നാണ് വെള്ളിയാഴ്ച പ്രതി അറസ്റ്റിലായത്. നിരവധിക്കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
