ശു​ക്ര​നും വ്യാ​ഴ​വും അ​ടു​ത്ത​ടു​ത്ത് വ​രു​ന്ന അ​ത്യ​പൂ​ർ​വ​പ്ര​തി​ഭാ​സ​ത്തി​ന് പ്ര​പ​ഞ്ചം ഇ​ന്നും നാ​ളെ​യും സാ​ക്ഷ്യം വ​ഹി​ക്കും; കോ​സ്മി​ക് കി​സ് കാ​ണാം

കോ​സ്മി​ക് കി​സ്’ അ​ല്ലെ​ങ്കി​ൽ ‘പ്ലാ​ന​റ്റ​റി ക​ൺ​ജം​ഗ്ഷ​ൻ’ എ​ന്ന് വി​ളി​ക്കു​ന്ന അ​പൂ​ർ​വ ഒ​ത്തു​ചേ​ര​ലി​ന് പ്ര​പ​ഞ്ചം നാ​ളെ​യും മ​റ്റ​ന്നാ​ളും സാ​ക്ഷ്യം വ​ഹി​ക്കും. സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള ര​ണ്ട് ഗ്ര​ഹ​ങ്ങ​ളാ​യ ശു​ക്ര​നും വ്യാ​ഴ​വും അ​ടു​ത്ത​ടു​ത്ത് വ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്. ന​മ്മു​ടെ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ ഈ ​അ​പൂ​ർ​വ സം​ഗ​മ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ഭൂ​മി​യി​ൽ നി​ന്ന് നോ​ക്കു​മ്പോ​ൾ ഈ ​ര​ണ്ട് ഗ്ര​ഹ​ങ്ങ​ളും വെ​റും 1.6 ഡി​ഗ്രി മാ​ത്രം അ​ക​ല​ത്തി​ലാ​കും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ടെ​ലി​സ്‌​കോ​പ്പോ മ​റ്റ് പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഈ ​ആ​കാ​ശ പ്ര​തി​ഭാ​സം ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കും. നാ​ളെ​യും മ​റ്റ​ന്നാ​ളും സൂ​ര്യ​ൻ അ​സ്ത​മി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​ടി​ഞ്ഞാ​റ​ൻ ആ​കാ​ശ​ത്ത് നോ​ക്കി​യാ​ൽ ഈ ​അ​ത്ഭു​ത കാ​ഴ്ച കാ​ണാം. കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ള​ക്ക​ത്തോ​ടെ കാ​ണു​ന്ന​ത് ശു​ക്ര​നാ​യി​രി​ക്കും. ശു​ക്ര​ന് തൊ​ട്ട​ടു​ത്താ​യി അ​ൽ​പം പ്ര​കാ​ശം കു​റ​ഞ്ഞ് വ്യാ​ഴ​വും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​ത് കാ​ണാം.

വ​ള​രെ വെ​ളി​ച്ച​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് മാ​റി പ​ടി​ഞ്ഞാ​റ​ൻ ആ​കാ​ശം ത​ട​സ​മി​ല്ലാ​തെ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​ൽ ഈ ​ദൃ​ശ്യം കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ശാ​സ്​ത്ര​ലോ​കം പ​റ​യു​ന്ന​ത്. ഭൂ​മി​യി​ൽ നി​ന്ന് നോ​ക്കു​മ്പോ​ൾ ര​ണ്ട് ഗ്ര​ഹ​ങ്ങ​ൾ നേ​ർ​രേ​ഖ​യി​ൽ വ​ള​രെ അ​ടു​ത്ത​ടു​ത്ത് വ​രു​ന്ന​താ​യി തോ​ന്നു​മെ​ങ്കി​ലും യ​ഥാ​ർ​ത്ഥ​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്ത് ഇ​വ ത​മ്മി​ൽ കോ​ടി​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്.

സൂ​ര്യ​ന് ചു​റ്റു​മു​ള്ള ഇ​വ​രു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത കൊ​ണ്ടാ​ണ് ഭൂ​മി​യി​ൽ നി​ന്ന് നോ​ക്കു​മ്പോ​ൾ ഇ​വ പ​ര​സ്പ​രം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് പോ​ലെ തോ​ന്നി​ക്കു​ന്ന​ത്. ഈ ​ഒ​ത്തു​ചേ​ര​ൽ ജൂ​ൺ ഒ​മ്പ​തോ​ടെ അ​വ​സാ​നി​ക്കി​ല്ല. ജൂ​ൺ 11 മു​ത​ൽ 15 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ബു​ധ​ൻ ഗ്ര​ഹം കൂ​ടി ഇ​വ​യ്ക്കൊ​പ്പം ചേ​രും. ഇ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ ആ​കാ​ശ​ത്ത് മൂ​ന്ന് ഗ്ര​ഹ​ങ്ങ​ൾ നി​ര​യാ​യി നി​ൽ​ക്കു​ന്ന അ​പൂ​ർ​വ്വ ‘മി​നി പ​രേ​ഡ്’ ദൃ​ശ്യ​മാ​കും. എ​ന്നാ​ൽ ബു​ധ​ൻ ഗ്ര​ഹം പ​ടി​ഞ്ഞാ​റ​ൻ ച​ക്ര​വാ​ള​ത്തോ​ട് വ​ള​രെ താ​ഴ്ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ ദൂ​ര​ദ​ർ​ശി​നി​യോ ബൈ​നോ​ക്കു​ല​റോ ഉ​പ​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ദൃ​ശ്യം വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

Related posts

Leave a Comment