ഇ​വ​ൾ മി​സ്റ്റി, മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ വി​ദ​ഗ്ധ; ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ സം​ഘ​ത്തി​നൊ​പ്പം മി​ന്നു ന്ന പ്ര​ക​ട​നം; ബ​ഹു​മ​തി​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന​തി​ൽ മി​ടു​ക്കി

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​ര​മാ​യി മി​സ്റ്റി. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ലെ കെ 9 ​സ്ക്വാ​ഡി​ലെ ന​ർ​ക്കോ​ട്ടി​ക്ക് സ്നി​ഫ​ർ ആ​ണ് എ​ട്ട് വ​യ​സു​ള്ള ലാ​ബ്ര​ഡോ​ർ റി​ട്രീ​വ് വി​ഭാ​ഗ​ത്തി​ലെ മി​സ്റ്റി. മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ വി​ദ​ഗ്ധ​യാ​ണ്. ഇ​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നേ​ടി​യി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പെ​രു​മ്പാ​വൂ​ർ പ​ട്ട​ണ​ത്തി​ലും, മ​റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​യി​രു​ന്നു. മി​ക​ച്ച സേ​വ​ന​ത്തി​ന് പ​ല​ത​വ​ണ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ ബ​ഹു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ.​ജെ. രാ​ജീ​വ്, വി.​എ. ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഹാ​ൻ​ഡ്‌​ല​ർ​മാ​ർ. മി​സ്റ്റി​യെ കൂ​ടാ​തെ എ​ക്സ്പ്ലൊ​സീ​വ് സ്നി​ഫ​ർ​മാ​രാ​യ ജാ​മി, ബെ​ർ​ട്ടി, അ​ർ​ജു​ൻ, ക്രൈം ​സീ​ൻ ട്രാ​ക്ക​ർ​മാ​രാ​യ മാ​ർ​ലി, ടി​ൽ​ഡ എ​ന്നി​വ​രാ​ണ് കെ9 ​സ്ക്വാ​ഡി​ലു​ള്ള​ത്.

ജി​സ്യ പാ​ലോ​റാ​ൻ

Related posts

Leave a Comment