തൃശൂർ: ഓപ്പറേഷന്റെ തൂഫാന്റെ ഭാഗമായ നടത്തിയ പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട യുവാവ് പിടിയിൽ. എറിയാട് സ്വദേശി അഫ്സൽ ആണ് പിടിയിലായത്.
കഞ്ചാവ് അടുപ്പിൽ ഒളിപ്പിച്ച സമയം അടുപ്പിൽ തീയുണ്ടായിരുന്നില്ല, എന്നാൽ കനൽ ഉണ്ടായിരുന്നു. കനലിൽ കിടന്ന് കഞ്ചാവ് പുകഞ്ഞ് പ്രദേശമാകെ പുകയും മണവും നിറഞ്ഞു. ഇതോടെ അഫ്സൽ പിടിയിലാകുകയായിരുന്നു. അടുപ്പിൽ നിന്ന് പോലീസ് കഞ്ചാവ് പൊതികൾ കണ്ടെടുത്തു.
നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായ അഫ്സലെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
