ക​ന​ൽ ഒ​രു ത​രി മ​തി: പോ​ലീ​സി​നെ​ക​ണ്ട് ക​ഞ്ചാ​വ് അ​ടു​പ്പി​ലി​ട്ടു, ക​ന​ലി​ൽ കി​ട​ന്ന് പു​ക​ഞ്ഞ് പ​രി​സ​ര​മാ​കെ മ​ണം; യു​വാ​വിനെ കൈയോടെ തൂക്കി അകത്തിട്ടു

തൃ​ശൂ​ർ: ഓ​പ്പ​റേ​ഷ​ന്‍റെ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ നടത്തിയ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ക​ഞ്ചാ​വ് പൊ​തി​ക​ൾ അ​ടു​പ്പി​ലി​ട്ട യു​വാ​വ് പി​ടി​യി​ൽ. എ​റി​യാ​ട് സ്വ​ദേ​ശി അ​ഫ്സ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

കഞ്ചാവ് അടുപ്പിൽ ഒളിപ്പിച്ച ​സ​മ​യം അ​ടു​പ്പി​ൽ തീ​യു​ണ്ടാ​യി​രു​ന്നി​ല്ല, എ​ന്നാ​ൽ ക​ന​ൽ ഉ​ണ്ടാ​യി​രു​ന്നു. കനലിൽ കിടന്ന് ക​ഞ്ചാ​വ് പു​ക​ഞ്ഞ് പ്ര​ദേ​ശ​മാ​കെ പു​ക​യും മ​ണ​വും നിറഞ്ഞു. ഇ​തോ​ടെ അ​ഫ്സ​ൽ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. അ​ടു​പ്പി​ൽ നി​ന്ന് പോ​ലീ​സ് ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്തു.

നി​ര​വ​ധി ല​ഹ​രി​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ഫ്സ​ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment