അ​ട്ട വ​റു​ത്തത്..! ത​ല​സ്ഥാ​ന​ത്തെ പോ​ലീ​സ് കാ​ന്‍റീ​നി​ലെ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ അ​ട്ട; മീ​ൻ​വ​റു​ത്ത​തി​നൊ​പ്പ​മാ​ണ് അ​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്

തി​രു​വ​ന​ന്ത​പു​രം: ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കാ​ന്‍റീ​നി​ലെ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ നി​ന്ന് അ​ട്ട​യെ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ന്‍റീ​നി​ൽ നി​ന്ന് പോ​ലീ​സു​കാ​ര​ൻ പാ​ഴ്സ​ലാ​യി വാ​ങ്ങി​യ മീ​ൻ വ​റു​ത്ത​തി​ലാ​ണ് ച​ത്ത അ​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്.

കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക സം​ഘ​മെ​ത്തി കാ​ന്‍റീ​ൻ പ​രി​ശോ​ധി​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തേ​യും കാ​ന്‍റീ​നെ​തി​രെ ഒ​ട്ടേ​റെ​ത്ത​വ​ണ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​രാ​റു​കാ​ര​നോ​ട് കോ​ർ​പ​റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു

Related posts

Leave a Comment