അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് ആ​ശ്ച​ര്യം വി​ട്ടു​മാ​റു​ന്നി​ല്ല, ഇ​ന്ത്യ​യി​ൽ സൗ​ജ​ന്യ​മാ​യ മെ​ഡി​ക്ക​ൽ സേ​വ​നം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോസ്റ്റ് വൈ​റ​ൽ

ഇ​ന്ത്യ​യി​ൽ ഇ​ന്ന് പ​ല ലാ​ബു​ക​ളും വീ​ട്ടി​ൽ വ​ന്ന് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്, ഈ ​സേ​വ​നം സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഈ ​സേ​വ​നം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മും​ബ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു വി​ദേ​ശ വ​നി​ത വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​രു ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ ത​ന്‍റെ വീ​ട്ടി​ലെ​ത്തി ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി അ​തി​ശ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ലെ സേ​വ​ന​ത്തി​ന് വി​ദേ​ശ വ​നി​ത​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​ണം ഈ​ടാ​ക്കി​യി​ല്ലെ​ന്നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

അ​മേ​രി​ക്ക​ക്കാ​രി​യാ​യ ലി​സ് എ​ന്ന യു​വ​തി​യാ​ണ് @spicygori എ​ന്ന ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണ് ഇ​ത് സാ​ധി​ക്കു​ന്ന​ത്. എ​നി​ക്ക് മും​ബ​യി​ൽ ഒ​രു ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മാ​യി​രു​ന്നു. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കാ​നാ​യി ഒ​രു ക്ലി​നി​ക്കി​ൽ വി​ളി​ച്ചു. അ​വി​ടെ​ച്ചെ​ന്ന് വ​രി​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ അ​വി​ടെ ചെ​ല്ലേ​ണ്ട​തി​ല്ലെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രാ​ളെ വീ​ട്ടി​ലേ​യ്ക്ക് അ​യ​ക്കു​മെ​ന്നും പ​റ​ഞ്ഞു. താ​മ​സി​യാ​തെ ഒ​രാ​ൾ വീ​ട്ടി​ലെ​ത്തി അ​ഞ്ച് മി​നി​ട്ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി. അ​മേ​രി​ക്ക​യി​ൽ ചെ​ല​വാ​കു​ന്ന​തി​ന്‍റെ പ​ത്തി​ൽ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ചെ​ല​വാ​യ​തെ​ന്നും യു​വ​തി ആ​ശ്ച​ര്യ​ത്തോ​ടെ പ​ങ്കു​വ​യ്ക്കു​ന്നു. ഞാ​ൻ ക​രു​തി വീ​ട്ടി​ൽ വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ ചെ​ല​വാ​കു​മെ​ന്ന്. എ​ന്നാ​ൽ പ​രി​ശോ​ധ​ന തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രു​ന്നു എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment