എളുപ്പമായല്ലോ… പാ​ച​ക വാ​ത്ര​ക സി​ലി​ണ്ട​റു​ക​ൾ ഇ​നി ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി​യും

പ​ര​വൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ഇ​നി​മു​ത​ൽ പ്ര​മു​ഖ ക്വി​ക്ക് കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റ​മാ​ർ​ട്ട് വ​ഴി​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ര​ൽ​ത്തു​മ്പി​ലെ​ത്തും. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് ആ​വ​ശ്യാ​നു​സ​ര​ണം അ​തി​വേ​ഗ​ത്തി​ൽ എ​ൽ​പി​ജി. സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന സേ​വ​നം ഒ​രു ക്വി​ക്ക് കൊ​മേ​ഴ്‌​സ് ആ​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ആ​ണ് ഈ ​വി​പ്ല​വ​ക​ര​മാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ബെം​ഗ​ളൂ​രു​വി​ലെ സു​ബ്ര​ഹ്‌​മ​ണ്യ​പു​ര പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ മു​ത​ൽ പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​സേ​വ​നം ആ​രം​ഭി​ച്ചു.

അ​ടു​ത്തി​ടെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം വി​പ​ണി​യി​ലി​റ​ക്കി​യ പ​ത്തു കി​ലോ​ഗ്രാ​മി​ന്‍റെ കോ​മ്പോ​സി​റ്റ് എ​ൽ​പി​ജി സി​ലി​ണ്ട​റാ​യ എ​ച്ച്പി ന​വ്യ​യും നി​ല​വി​ലു​ള്ള അ​ഞ്ച് കി​ലോ​ഗ്രാ​മി​ന്‍റെ ചെ​റി​യ ലോ​ഹ സി​ലി​ണ്ട​റു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ൻ​സ്റ്റ​മാ​ർ​ട്ടി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക. ആ​പ്പി​ലൂ​ടെ സി​ലി​ണ്ട​ർ ഓ​ർ​ഡ​ർ ചെ​യ്താ​ൽ ഉ​ട​ന​ടി അ​ത് വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തും.

ഇ​ൻ​സ്റ്റ​മാ​ർ​ട്ട് വ​ഴി സി​ലി​ണ്ട​റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ൽ ഗാ​ർ​ഹി​ക എ​ൽ​പി​ജി ക​ണ​ക്ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. അ​തേ​സ​മ​യം, ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ൽ സി​ലി​ണ്ട​ർ വാ​ങ്ങു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ആ​പ്പി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന് ശേ​ഷ​മു​ള്ള അ​ടു​ത്ത ഓ​ർ​ഡ​റു​ക​ൾ സാ​ധാ​ര​ണ റീ​ഫി​ല്ലാ​യാ​വും ക​ണ​ക്കാ​ക്കു​ക. പു​തി​യ സി​ലി​ണ്ട​ർ കൊ​ണ്ടു​വ​രു​മ്പോ​ൾ ഉ​പ​ഭോ​ക്താ​വി​ന്‍റെ കൈ​വ​ശ​മു​ള്ള കാ​ലി​യാ​യ എ​ച്ച്പി​സി​എ​ൽ സി​ലി​ണ്ട​ർ ഡെ​ലി​വ​റി ഏ​ജ​ന്റ് ത​ന്നെ തി​രി​കെ കൊ​ണ്ടു​പോ​കും

വി​ദ്യാ​ർ​ഥി​ക​ൾ, ഐ​ടി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ, വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ, ചെ​റു​കു​ടും​ബ​ങ്ങ​ൾ, ഒ​രി​ട​ത്ത് താ​ല്ക്കാ​ലി​ക​മാ​യി താ​മ​സി​ക്കാ​നെ​ത്തു​ന്ന​വ​ർ എ​ന്നി​വ​രെ​യാ​ണ് എ​ച്ച്പി​സി​എ​ൽ പ്ര​ധാ​ന​മാ​യും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ൻ​സ്റ്റ​മാ​ർ​ട്ടി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്യ​പ്പെ​ടു​ന്ന സി​ലി​ണ്ട​റു​ക​ൾ ഉ​പ​ഭോ​ക്താ​വി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് എ​ച്ച്പി​സി​എ​ല്ലി​ന്‍റെ അം​ഗീ​കൃ​ത വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും. പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും സി​ലി​ണ്ട​റു​ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ര​മ്പ​രാ​ഗ​ത​മാ​യ ക​ന​ത്ത ഇ​രു​മ്പ് സി​ലി​ണ്ട​റു​ക​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി എ​ച്ച്പി​സി​എ​ൽ. അ​വ​ത​രി​പ്പി​ച്ച അ​ത്യാ​ധു​നി​ക കോ​മ്പോ​സി​റ്റ് എ​ൽ​പി..​ജി. സി​ലി​ണ്ട​റാ​ണ് ന​വ്യ. സാ​ധാ​ര​ണ ലോ​ഹ സി​ലി​ണ്ട​റു​ക​ളെ അ​പേ​ക്ഷി​ച്ച് ഭാ​രം വ​ള​രെ കു​റ​ഞ്ഞ ഇ​വ​യ്ക്ക് ഒ​രി​ക്ക​ലും തു​രു​മ്പ് പി​ടി​ക്കു​ക​യി​ല്ലെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ക​രു​ത്തു​റ്റ ഫൈ​ബ​ർ ഗ്ലാ​സ്, പോ​ളി​മ​ർ/​പ്ലാ​സ്റ്റി​ക് റെ​സി​ൻ എ​ന്നി​വ കൊ​ണ്ടാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം. അ​ക​ത്ത് പാ​ച​ക​വാ​ത​കം ശേ​ഖ​രി​ക്കു​ന്ന ഭാ​ഗം പോ​ളി​മ​ർ ലൈ​ന​ർ കൊ​ണ്ടും പു​റം​ഭാ​ഗം ശ​ക്ത​മാ​യ പ്ലാ​സ്റ്റി​ക് ക​വ​ചം കൊ​ണ്ടു​മാ​ണ് സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

സി​ലി​ണ്ട​റി​ന്‍റെ ഒ​രു ഭാ​ഗം അ​ർ​ധ​സു​താ​ര്യ​മാ​യ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​ലി​ണ്ട​റി​ലെ പാ​ച​ക​വാ​ത​ക​ത്തി​ന്റെ അ​ള​വ് എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് പു​റ​ത്തു​നി​ന്ന് നോ​ക്കി​ത്ത​ന്നെ മ​ന​സി​ലാ​ക്കാം. ഗ്യാ​സ് പെ​ട്ടെ​ന്ന് തീ​ർ​ന്നു​പോ​കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഈ ​പു​ത്ത​ൻ ന​വ്യ സി​ലി​ണ്ട​റു​ക​ളു​ടെ പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​യാ​ണ് ഇ​ൻ​സ്റ്റ​മാ​ർ​ട്ടു​മാ​യു​ള്ള എ​ച്ച്പി​സി​എ​ല്ലി​ന്‍റെ പു​തി​യ പ​ങ്കാ​ളി​ത്തം.

Related posts

Leave a Comment