നിറയാത്ത കിണറിലേക്ക് വെള്ളച്ചാട്ടം പോലെ ഒഴുകുന്ന തെളിനീര്‍: പ്രകൃതിയുടെ വിസ്മയമായി കിണര്‍

കോ​ട്ട​യം: വ്യ​ത്യ​സ്ത​നാം ബാ​ര്‍​ബ​റാം ബാ​ല​ന്‍റെ ക​ഥ പ​റ​ഞ്ഞ മേ​ലു​കാ​വ് ഗ്രാ​മ​ത്തി​ല്‍ പ്ര​കൃ​തി​യു​ടെ വി​സ്മ​യ​മാ​യി വ്യ​ത്യ​സ്ത​മാ​യ ഒ​രു കി​ണ​റും. നി​റ​യാ​ത്ത കി​ണ​റി​ലേ​ക്ക് വെ​ള്ള​ച്ചാ​ട്ടം പോ​ലെ ഒ​ഴു​കു​ന്ന തെ​ളി​നീ​ര്‍. കോ​ട്ട​യം ജി​ല്ല​യു​ടെ മ​ല​യോ​ര​മാ​യ മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ എ​ള്ളും​പു​റ​ത്തു ഒ​റ്റ​പ്ലാ​ക്ക​ല്‍ സ്റ്റാ​ന്‍​ലി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന പ്ര​കൃ​തി​യു​ടെ പ്ര​തി​ഭാ​സ​ത്തി​നു സാ​ക്ഷി​യാ​കു​ന്ന​ത്.

വ​ര്‍​ഷം മു​ഴു​വ​ന്‍ കി​ണ​റി​ന്‍റെ ഭി​ത്തി​യി​ലെ ഒ​രു മാ​ള​ത്തി​ല്‍ നി​ന്നും തെ​ളി​ഞ്ഞ വെ​ള്ളം ചെ​റി​യ വെ​ള്ള​ച്ചാ​ട്ടം പോ​ലെ കി​ണ​റി​ലേ​ക്ക് വീ​ഴു​ക​യാ​ണ്. ഇ​ത്ര​യും വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യി​ട്ടും കി​ണ​ര്‍ നി​ര​ഞ്ഞു ക​വി​യു​ന്നി​ല്ല എ​ന്ന​താ​ണ് അ​ത്ഭു​തം. മ​ഴ​ക്കാ​ല​ത്താ​ണ് ശ​ക്ത​മാ​യ രീ​തി​യി​ല്‍ വെ​ള്ളം ഒ​ഴു​കി ചാ​ടു​ന്ന​ത്. വേ​ന​ല്‍​ക്കാ​ല​ത്ത്് ചെ​റി​യ അ​ള​വി​ലേ​യു​ള്ളു.‌

കി​ണ​റി​​ന്‍റെ അ​ടു​ത്തെ​ത്തു​മ്പോ​ഴേ​ക്കും വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ശ​ബ്ദം കേ​ള്‍​ക്കാം. വീ​ടി​നോ​ടു ചേ​ര്‍​ന്നു ത​ന്നെ​യാ​ണ് കി​ണ​ര്‍. വീ​ട്ടി​നു​ള്ളി​ലി​രു​ന്നാ​ലും വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് ഇ​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. 25 വ​ര്‍​ഷം മു​മ്പാ​ണ് കി​ണ​ര്‍ കു​ത്തി​യ​ത്. സ്ഥാ​നം ക​ണ്ടു കു​ത്തി​യ​താ​ണ്. 18 അ​ടി താ​ഴ്ച​യു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​രീ​ക്ഷ​ണ പ്ര​കാ​രം കി​ണ​റി​ലെ വെ​ള്ളം ഭൂ​ഗ​ര്‍​ഭ​ത്തി​ലെ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കി​പോ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഭൂ​ഗ​ര്‍​ഭ​ത്തി​ല്‍ രൂ​പ​പ്പെ​ടു​ന്ന സ്വ​ഭാ​വി​ക ജ​ല​പാ​ത​ക​ളോ മ​ണ്ണി​ന​ടി​യി​ലെ ശൂ​ന്യ​ത​ക​ളോ ഇ​തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

ഭൂ​വി​ജ്ഞാ​ന​ത്തി​ല്‍ സോ​യി​ല്‍ പൈ​പ്പിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​തി​ഭാ​സ​വു​മാ​യി കി​ണ​റി​നു സാ​മ്യ​മു​ണ്ടാ​കാ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​ണ്ട്. മ​ണ്ണി​ന​ടി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി ചെ​റു തു​ര​ങ്ക​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്ന​താ​ണ് സോ​യി​ല്‍ പൈ​പ്പിം​ഗ്. മേ​ലു​കാ​വി​നു സ​മീ​പം കോ​ലാ​നി പ്ര​ദേ​ശ​ത്തും സ​മാ​ന പ്ര​തി​ഭാ​സ​മു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തി​ന്റെ ഭൂ​ഗ​ര്‍​ഭ ജ​ല സ​ഞ്ചാ​ര​ത്തേ​ക്കു​റി​ച്ചും ഭൗ​മ ഘ​ട​ന​യേ​ക്കു​റി​ച്ചും വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​പൂ​ര്‍​വ കി​ണ​റും കി​ണ​റി​ലെ ചെ​റു​വെ​ള്ള​ച്ചാ​ട്ട​വും കാ​ണാ​ന്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ ഇ​പ്പോ​ള്‍ ധാ​രാ​ളം​പേ​ര്‍ എ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment