സൗ​ദി​ക്കെ​തി​രേ നാ​വി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് ഹൂ​തി​ക​ൾ

ദു​ബാ​യ്: സൗ​ദി അ​റേ​ബ്യ​ക്കെ​തി​രേ യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ നാ​വി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു. യു​എ​സ്-​ഇ​റാ​ൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ഗോ​ള ഊ​ർ​ജ വി​ത​ര​ണ​ത്തെ​യും വ്യാ​പാ​ര​ത്തെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഹൂ​തി​ക​ളു​ടെ പു​തി​യ നീ​ക്കം.സൗ​ദി​യു​ടെ ഉ​പ​രോ​ധ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ഹൂ​തി​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ചെ​ങ്ക​ട​ലി​ലെ പ്ര​ധാ​ന ക​പ്പ​ൽ പാ​ത​യാ​യ ബാ​ബ് എ​ൽ മ​ന്ദ​ബ് വ​ഴി​യു​ള്ള എ​ണ്ണ​നീ​ക്കം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റി.

യെ​മ​നെ​തി​രേ സൗ​ദി അ​റേ​ബ്യ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഉ​പ​രോ​ധ​ത്തി​നും വി​ഭ​വ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ഹൂ​തി വ​ക്താ​വ് ടെ​ലി​വി​ഷ​ൻ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു​മേ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തു​വ​രെ സൗ​ദി വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഹൂ​തി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ​യാ​ഴ്ച ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ന അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രേ വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​തി​നു പി​ന്നാ​ലെ സൗ​ദി​യി​ലെ അ​ബ​ഹ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രേ ഹൂ​തി​ക​ൾ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment