സ​ർ​വീ​സ് ചാ​ർ​ജ് ല​ഭി​ക്കു​ന്നി​ല്ല; ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള ഓ​ട്ടം നി​ർ​ത്തി​വ​ച്ച് ആം​ബു​ല​ൻ​സു​ക​ൾ


കോ​ട്ട​യം: സ​ര്‍​വീ​സ് ചാ​ര്‍​ജ് ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തി​വ​യ്ക്കു​ന്നു.

സം​സ്ഥാ​ന പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഓ​രോ ആം​ബു​ല​ന്‍​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.nos s

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ എ​ത്തി ആ​ദി​വാ​സി​ക​ള്‍​ക്ക് പോ​ഷ​കാ​ഹാ​രം ന​ല്‍​കു​ക, അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ക, ആ​ദി​വ​സി​ക​ളു​ടെ ലാ​ബ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു മൊ​ബൈ​ല്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്രോ​ജ​ക്ട് സം​സ്ഥാ​ന പ​ട്ടി​ക വ​ര്‍​ഗ വ​കു​പ്പ് ന​ട​പ്പാ​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ഫാ​മി​ലി പ്ര​മോ​ഷ​ന്‍ ട്ര​സ്റ്റി​നെ​യാ​ണ് ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ട്രാ​ക്റ്റ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൃ​ത്യ​മാ​യി പ​ണം പ​ട്ടി​ക വ​ര്‍​ഗ വ​കു​പ്പി​ലും ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ഫാ​മി​ലി പ്ര​മോ​ഷ​ന്‍ ട്ര​സ്റ്റി​ലും എ​ത്തും. എ​ന്നാ​ല്‍ അം​ബു​ല​ന്‍​സു​ക​ള്‍​ക്കു​ള്ള തു​ക ല​ഭി​ക്കാ​റി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

മാ​സ​ങ്ങ​ളാ​യി പ​ണം മു​ട​ങ്ങു​മ്പോ​ള്‍ ആം​ബു​ല​ന്‍​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കും. ഉ​ട​ന്‍ ഒ​രു മാ​സ​ത്തെ പ​ണം അ​നു​വ​ദി​ക്കും. ഇ​താ​യി​രു​ന്നു പ​തി​വ്.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പ​ണം ല​ഭി​ക്കു​ന്നി​ല്ല. ആം​ബു​ല​ന്‍​സി​ല്‍ ഒ​രു ഡോ​ക്ട​ര്‍, ന​ഴ്‌​സ്, ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രാ​ണു​ള്ള​ത്. ഇ​വ​ര്‍​ക്ക് കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ല്‍​കു​ന്നു​ണ്ട്. ആം​ബു​ല​ന്‍​സി​ന്‍റെ സ​ര്‍​വീ​സ് ചാ​ര്‍​ജ് മാ​ത്ര​മാ​ണ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കാ​തി​രി​ക്കു​ന്ന​ത്.

സ​ര്‍​വീ​സ് ചാ​ര്‍​ജ് പ​ണം വ​കു​പ്പ് വ​ക മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​താ​യി വ്യാ​പ​ക ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നെ​തി​രേ​യാ​ണ് 14 ജി​ല്ല​ക​ളി​ലും കോ​ണ്‍​ട്രാ​ക്റ്റ് എ​ടു​ത്തി​രി​ക്കു​ന്ന ആം​ബു​ല​ന്‍​സ് ഉ​ട​മ​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച് പ​ണി​മു​ട​ക്കു​ന്ന​ത്. സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തോ​ടെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ മ​രു​ന്നു വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടും.

Related posts

Leave a Comment