’16 ഫോ​ണു​ക​ൾ സെ​റ്റി​ൽ എ​റി​ഞ്ഞ് പൊ​ട്ടി​ച്ചു, സെ​റ്റി​ലു​ണ്ടാ​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന’: ജോ​ജു ജോ​ർ​ജി​നെ​തി​രെ ശാ​ന്തി​വി​ള ദി​നേ​ശ്

നോ ​ബ​ഡി, വ​ര​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് വി​മ​ർ​ശ​ന​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഐ ​നോ ബ​ഡി​യും ആ​ദ്യ ദി​വ​സം ഇ​നീ​ഷ്യ​ൽ ക​ല​ക്ഷ​ൻ പോ​ലും നേ​ടാ​നാ​കാ​ത്ത സി​നി​മ​യാ​യി എ​ന്ന് ശാ​ന്തി​വി​ള ദി​നേ​ശ്. 26 കോ​ട പൃ​ഥ്വി​രാ​ജി​ന്‍റെ ശ​മ്പ​ള​മി​ല്ലാ​തെ മാ​ത്രം ചെ​ല​വാ​യി. പൃ​ഥ്വി​രാ​ജി​ന്‍റെ ശ​മ്പ​ളം പാ​ർ​ട്ണ​ർ​ഷി​പ്പി​ലും മു​ട​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​കെ പ​റ​യാ​വു​ന്ന കാ​ര്യം ഈ ​ചി​ത്ര​ത്തി​ൽ പാ​ർ​വ​തി തി​രു​വോ​ത്താ​യി​രു​ന്നു നാ​യി​ക എ​ന്നാ​ണ്.

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത വ​ര​വി​ലെ നാ​യ​ക​ൻ ജോ​ജു ജോ​ർ​ജാ​ണ്. അ​ഭി​ന​യ​ത്തേ​ക്കാ​ൾ എ​ല്ലാ​ത്തി​ലും ത​ല​യി​ട്ട് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന ക​ലാ​കാ​ര​നാ​ണ​ത്രെ ഇ​പ്പോ​ൾ ജോ​ജു ജോ​ർ​ജെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് കു​റ്റ​പ്പെ​ടു​ത്തി. വ​ര​വി​ന്‍റെ സെ​റ്റി​ൽ മാ​ത്രം പ​തി​ന​ഞ്ചോ പ​തി​നാ​റോ സെ​ൽ​ഫോ​ണു​ക​ൾ എ​റി​ഞ്ഞ് പൊ​ട്ടി​ച്ചു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​തെ​ന്നും ദി​നേ​ശ് വെ​ളി​പ്പെ​ടു​ത്തി.

അ​ഞ്ച് കോ‌​ടി പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ ജോ​ജു ചോ​ദി​ക്കു​ന്ന​ത്. ജോ​ജു വ​ന്ന വ​ഴി മ​റ​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും ന​ല്ല സൂ​ച​ന​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment