പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.
അതിരാവിലെ
- കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.
പ്രഭാതഭക്ഷണം - ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.
- കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.
- ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.
- സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.
11 മണിക്ക്
ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും
കുടിക്കാവുന്നതാണ്. - ഉച്ചഭക്ഷണം
മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി). അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു. - കറികൾ – അവിയൽ നിർബന്ധമായും
ഉണ്ടായിരിക്കേണ്ടതാണ്
(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക… ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക ) - സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.
- ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.
- തോരൻ – ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.
- മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.
നാലുമണി - കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം.
കൂടെ നട്സും ഉപയോഗിക്കാം
അത്താഴം
പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം.(നാട്ടിൻപുറങ്ങളിൽ സുലഭമായ പഴവർഗങ്ങളായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം) - ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ
ഒഴിവാക്കണം. (തുടരും)(നാളെ: ഒഴിവാക്കേണ്ട മറ്റു ഭക്ഷണങ്ങൾ)

