നാ​ട്ടി​ലെ സു​ഖ​ജീ​വി​തം ഇ​വി​ടെ പ്ര​തീ​ക്ഷി​ക്ക​രു​ത്; അമേരിക്കൻ ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം തു​റ​ന്നു​കാ​ട്ടി ഇ​ന്ത്യ​ൻ യു​വ​തി, ത​രം​ഗ​മാ​യി വീ​ഡി​യോ!

വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ അ​വി​ടു​ത്തെ ക​ഠി​നാ​ധ്വാ​ന​വും വെ​ല്ലു​വി​ളി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ യു​എ​സി​ൽ ജീ​വി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വ​തി പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ലെ​പ്പോ​ലെ വീ​ട്ടു​കാ​രു​ടെ സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും വി​ദേ​ശ​ത്ത് ല​ഭി​ക്കി​ല്ലെ​ന്നും, ഇ​വി​ടെ ‘രാ​ജ​കു​മാ​രി പ​രി​ഗ​ണ​ന പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്നും യു​വ​തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പ്ര​ത്യേ​കം വി​ദേ​ശ​ത്തേ​ക്ക് ചേ​ക്കേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

വീ​ട്ടു​ജോ​ലി​ക​ളും ദി​വ​സേ​ന​യു​ള്ള ആ​വ​ശ്യ​ങ്ങ​ളും ജോ​ലി സ​മ​യ​ത്തി​ന് ശേ​ഷം സ്വ​യം ത​ന്നെ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു. കു​ടി​വെ​ള്ള​ത്തി​നാ​യി മാ​ത്രം മൂ​ന്ന് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ 3.50 ഡോ​ള​ർ (ഏ​ക​ദേ​ശം 290 രൂ​പ) മു​ട​ക്കി വ​ലി​യ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ വാ​ങ്ങേ​ണ്ടി വ​രു​ന്നു​ണ്ട്. ക​ന​ത്ത ജോ​ലി​ക്കു​ശേ​ഷം ഇ​ത്ത​രം വ​ലി​യ ക്യാ​നു​ക​ൾ ചു​മ​ന്നു കൊ​ണ്ടു​വ​രു​ന്ന​ത് ഏ​റെ ത​ള​ർ​ത്തു​ന്ന​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. യു​വ​തി​യു​ടെ മ​റ്റ് വെ​ല്ലു​വി​ളി​ക​ളോ​ട് പ​ല​രും യോ​ജി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ള​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ ചോ​ദ്യം ചെ​യ്തു.

യു​എ​സി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ടാ​പ്പ് വാ​ട്ട​ർ തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ണെ​ന്നും, ക​ട​ക​ളി​ൽ നി​ന്ന് പ​ണം കൊ​ടു​ത്ത് ബോ​ട്ടി​ലു​ക​ൾ വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്തു. ഫി​ൽ​ട്ട​ർ ചെ​യ്ത വെ​ള്ളം വേ​ണ​മെ​ങ്കി​ൽ പോ​ലും തു​ച്ഛ​മാ​യ ചെ​ല​വി​ൽ ആ​ർ​ഒ പ്യൂ​രി​ഫ​യ​റു​ക​ൾ വാ​ങ്ങി വീ​ട്ടി​ൽ സ്ഥാ​പി​ക്കാ​മെ​ന്നും നെ​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

 

Related posts

Leave a Comment